കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോട്ടയം എസ്പി.... ശക്തമായ തെളിവുകള്‍ ലഭിച്ചതായി പോലീസ്!!

Google Oneindia Malayalam News

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് സ്ഥിരീകരിക്കാതെ പോലീസ്. നേരത്തെ അദ്ദേഹത്തെ അറസ്റ്റ് ചെയതെന്ന റിപ്പോര്‍ട്ട് കോട്ടയം എസ്പി ഹരിശങ്കര്‍ തള്ളി. ബിഷപ്പിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. എപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഇന്ന് തന്നെ ഉണ്ടാവുമെന്നാണ് ഇപ്പോള്‍ പറയാന്‍ സാധിക്കുക. അതേസമയം ബിഷപ്പ് കന്യാസ്ത്രീയെ മാനഭംഗപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയാലുടന്‍ അദ്ദേഹത്തെ വൈദ്യപരിശോധന കൊണ്ടുപോകും. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കുമെന്നും എസ്പി പറഞ്ഞു. ഐജി വിജയ് സാഖറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

1

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നതായിട്ട് സൂചനയുണ്ട്. നേരത്തെ ബിഷപ്പിനെ അറസ്റ്റ് ചെയ്തതായിട്ടുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. തുടര്‍ന്നാണ് ഇത് എസ്പി നേരിട്ട് നിഷേധിച്ചത്. ബിഷപ്പിന്റെ അറസ്റ്റിന് ശേഷം കാര്യങ്ങള്‍ വിശദീകരിക്കാന്‍ ചുമതലപ്പെടുത്തിയതും എസ്പി ഹരിസങ്കറിനെയാണ്. അടുത്ത ബന്ധുക്കളെ ജാമ്യക്കാരാക്കി ബിഷപ്പിന്റെ അഭിഭാഷകര്‍ ജാമ്യഹര്‍ജി തയ്യാറാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ മൊഴി വീണ്ടും എടുക്കുകയും ചെയ്തു. വാകത്താനം സിഐ മനോജ് കുമാര്‍ പരാതിക്കാരുമായി സംസാരിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ ധ്യാന കേന്ദ്രത്തില്‍ കന്യാസ്ത്രീ കുമ്പസരിച്ചതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ബാക്കിയുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്തപ്പോള്‍ ചില പൊരുത്തക്കേടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഷപ്പ് കുറ്റം സമ്മതിച്ചില്ലെങ്കിലും ഇതേ രീതിയില്‍ തന്നെ മുന്നോട്ടുപോകാനാണ് പോലീസിന്റെ ശ്രമം.

വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!വൈദികനില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോയിലേക്കുള്ള പടവുകള്‍... ഫ്രാങ്കോ വളര്‍ന്നത് ഈ നീക്കങ്ങളിലൂടെ!!

English summary
police denies bishops arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X