സരിതയ്ക്കും ബിജുവിനും ഗസ്റ്റ്ഹൗസില്‍ ഓണസദ്യ?

കാസര്‍കോട് ജില്ലയില്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സരിതയെയും ബിജുവിനെയും വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചിരുന്നു. ഇത്തരത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികള്‍ക്ക് അടുത്തുള്ള സബ് ജിലില്‍ കൊണ്ടുപോയി വിശ്രമവും ഭക്ഷണവും നല്‍കുന്നത് ചട്ടമാണ്.
എന്നാല്‍ സരിതയ്ക്കും ബിജുവിനും അടുത്തുള്ള സബ്ജയിലിലൊന്നുമല്ല വിശ്രമം. സൗകര്യമൊട്ടും കുറയാത്ത പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ്. ഇരുവര്‍ക്കും വേണ്ടി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ ചട്ടവിരുദ്ധമായി വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള വിശാലമായ സൗകര്യമൊരുക്കിയെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ പൊലീസ് ബിജുവിനെയും സരിതയെയും ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സരിതയുടെയും ബിജുവിന്റെയും ഇപ്രാവശ്യത്തെ ഓണമങ്ങനെ പിഡബ്ല്യുഡി ഗസ്റ്റ്ഹൗസില്‍ ഭംഗിയായി.












Click it and Unblock the Notifications