കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാർഡാമിലെ മരണക്കളിയിൽ പൊലീസ് കേസ്; കേസെടുത്തത് ബുള്ളറ്റിലെത്തിയ രണ്ട് പേർക്കെതിരെ

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ അപകടമുണ്ടാക്കി ബൈക്കഭ്യാസം നടത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്കഭ്യാസം നടത്തിയ യുവാവിനെ മർദിച്ച ബുള്ളറ്റിലെത്തിയ അനീഷ്, ലാലു എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇരുവരും നെയ്യാർഡാം സ്വദേശികളാണ്. വ്യാഴാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ ബുള്ളറ്റ് ബൈക്കിടിച്ച് പരിക്കേറ്റ വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു.

ബിജെപി നേതാക്കൾ ബൂത്തുകളിലേക്കിറങ്ങുന്നു; പാർട്ടിയെ ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങൾബിജെപി നേതാക്കൾ ബൂത്തുകളിലേക്കിറങ്ങുന്നു; പാർട്ടിയെ ശക്തിപ്പെടുത്താൻ തിരക്കിട്ട നീക്കങ്ങൾ

1

ഏഴ് പേർ ചേർന്ന് നെയ്യാർഡാമിൽ റേസിംഗ് നടത്തുനിടെ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. യുവാക്കൾ ബൈക്കിൽ അഭ്യാസം നടത്തുന്നതിനിടെ അതുവഴി വന്ന പ്രദേശവാസികളായ അനീഷ്, ലാലു എന്നിവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. തുടർന്നാണ് റേസിംഗ് നടത്തിയ ബൈക്കിലെ വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാൽ ഒടിഞ്ഞു തൂങ്ങിയത്.

ബുള്ളറ്റില്‍ വന്നവര്‍ യുവാക്കളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അപകടം സംഭവിച്ചയാളെ മർദ്ദിച്ച അനീഷ്, ലാലു എന്നിവർക്കെതിരെയാണ് നെയ്യാർഡാം പൊലീസ് കേസെടുത്തിരിക്കുന്നത്. ബൈക്ക് റേസിംഗ് നടത്തിയ ഉണ്ണികൃഷ്ണൻ്റെ കാലൊടിഞ്ഞെന്ന് മനസിലാക്കിയതോടെ ഇവർ തന്നെ പിന്നീട് യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുകയായിരുന്നു.

2

അമിത വേഗതയിൽ ബൈക്കോടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈക്കിനെ മറികടന്ന് മുന്നോട്ട് കയറുകയായിരുന്നു. പെട്ടെന്ന് റോഡിന് നടുവിലേക്കായ ബൈക്ക് ധൃതിയോടെ വെട്ടിച്ചെടുക്കുകയും ചെയ്തു. പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് ഇയാളുടെ കാൽ ഒടിഞ്ഞു തൂങ്ങിയത്.

രണ്ട് ബൈക്കുകൾക്കിടയിൽ ഉണ്ണികൃഷ്ണൻ്റെ കാൽ അകപ്പെടുകയായിരുന്നു. ബുള്ളറ്റ് ഓടിച്ച് അതുവഴി വരികയായിരുന്ന നാട്ടുകാരായ രണ്ടു പേർ അപകടമുണ്ടാക്കിയ ബൈക്കിലെ ഉണ്ണികൃഷ്ണനെ പരസ്യമായി റോഡിൽ വച്ച് തല്ലുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

3

വഴിയാത്രക്കാർ അടക്കം സഞ്ചരിക്കുന്ന ഡാമിനോട് ചേർന്നുള്ള പ്രധാന റോഡിലായിരുന്നു ബൈക്കഭ്യാസം നടന്നത്. അപകടം സംഭവിച്ച യുവാവിനെ പിന്നീട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ദൃശ്യങ്ങൾ വാർത്താ മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം, നെയ്യാർഡാം കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരത്തിലുള്ള മത്സര ബൈക്കഭ്യാസങ്ങൾ പതിവ് കാഴ്ചകളാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ പലതവണ ഇവരെ പറഞ്ഞ് വിലക്കിയിട്ടും പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. അപകടമുണ്ടാക്കുന്ന തരത്തിലുള്ള മത്സര ബൈക്കഭ്യാസം നടത്തുന്നത് കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാണ്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊലീസിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇതായിരുന്നോ മമതയുടെ സ്വപ്‌ന വാഹനം; താരത്തിന്റെ യാത്ര ഇനി പോര്‍ഷെയില്‍, 10 വര്‍ഷത്തെ കാത്തിരിപ്പ്

ബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎംബോർഡ് - കോർപ്പറേഷൻ തലപ്പത്തേക്കുള്ള ചുമതലകളിൽ തീരുമാനം അടുത്തയാഴ്ച: സിപിഎം

Recommended Video

cmsvideo
ബൈക്ക് റേസ് ചെയ്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചു | Oneindia Malayalam

English summary
Police have registered a case against two persons in connection with an accident at Neyyardam in Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X