ദിലീപിനെ പൂട്ടാൻ പോലീസിനാവില്ല..! രണ്ട് 'പിടികിട്ടാപ്പുള്ളികൾ' !പേര് കേട്ട കേരളപോലീസിന് നാണക്കേട് !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസും പ്രോസിക്യൂഷനും വാദിക്കുന്നത്. നടിക്കെതിരെ ഗൂഢാലോചന നടത്തിയത് തെളിയിക്കാന്‍ ആവശ്യമായ ഫോണ്‍രേഖകളും സാക്ഷികളും ഉണ്ട്. നിലവിലിപ്പോള്‍ പന്ത് പോലീസിന്റെ കോര്‍ട്ടിലാണ്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നു. നിലവിലെ റിമാന്‍ഡ് കാലാവധി കഴിയുന്നതോടെ പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടാനാവും പോലീസ് ശ്രമിക്കുക. അതേസമയം ദിലീപിനെ അടപടലം പൂട്ടണമെങ്കില്‍ പോലീസിന് മുന്നില്‍ ഇനിയും വെല്ലുവിളികള്‍ ഏറെയുണ്ട്.

ദിലീപിന് കിട്ടിയത് മുട്ടൻപണി..! ഇനി രക്ഷയില്ല..! പുറത്തിറങ്ങാൻ ഒരേ ഒരു വഴി മാത്രം..! അവസാന പ്രതീക്ഷ!

ദിലീപുമായി പിരിയാന്‍ കാരണം ആ നടിയല്ല..! ദിലീപേട്ടന്റെ തീരുമാനങ്ങള്‍ നല്ലതാവട്ടേ..!ആ പോസ്റ്റ് വീണ്ടും

പോലീസിന് വെല്ലുവിളി

പോലീസിന് വെല്ലുവിളി

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച് 19 ശാസ്ത്രീയ തെളിവുകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ നിര്‍ണായകമായ ചില കാര്യങ്ങള്‍ പോലീസിന് പൂരിപ്പിക്കാന്‍ ബാക്കി കിടക്കുകയാണ്. അത് കേസില്‍ വളരെ നിര്‍ണായകവുമാണ്.

അപ്പുണ്ണിയും മൊബൈലും

അപ്പുണ്ണിയും മൊബൈലും

പോലീസിന് ഇനി കേസിലേക്ക് കണ്ണി ചേര്‍ക്കാനുള്ളത് അപ്പുണ്ണിയേയും നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമാണ്. ഇത് മൂന്നും പോലീസിന് മുന്നില്‍ പിടികിട്ടാപ്പുള്ളികളായി തുടരുകയാണ്.

ദൃശ്യങ്ങൾ നിർണായകം

ദൃശ്യങ്ങൾ നിർണായകം

കേസിലെ നിര്‍ണായകമായ തെളിവാണ് ആ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മൊബല്‍ ഫോണ്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കി പള്‍സര്‍ സുനി പോലീസിനെ കുഴപ്പത്തിലാക്കിയിരുന്നു.

പിടികിട്ടാതെ മെമ്മറി കാർഡ്

പിടികിട്ടാതെ മെമ്മറി കാർഡ്

മെമ്മറി കാര്‍ഡ് തേടി കാവ്യയുടെ ലക്ഷ്യയില്‍ അടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സുനിയുടെ മുന്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറില്‍ നിന്നും പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ നിന്നാകട്ടെ ഒന്നും ലഭിച്ചതുമില്ല.

ആരാണാ വിഐപി

ആരാണാ വിഐപി

ഈ ഫോണ്‍ ഒരു വിഐപിക്ക് കൈമാറിയെന്നും കത്തിച്ച് കളഞ്ഞുവെന്നും പ്രതീഷ് പറഞ്ഞിരുന്നു. ഈ വിഐപിയെ കണ്ടെത്തുകയോ അങ്ങനെയൊരു വിഐപി ഇല്ലെങ്കില്‍ ഫോണ്‍ കണ്ടെത്തുകയോ പോലീസിന് ചെയ്യേണ്ടതുണ്ട്.

മാഡത്തെ കണ്ടെത്തണം

മാഡത്തെ കണ്ടെത്തണം

പോലീസിന് മുന്നിലുള്ള മറ്റൊരു വെല്ലുവിളി ആ മാഡത്തെ കണ്ടെത്തുക എന്നുള്ളതാണ്. മാഡം എന്നൊരാളില്ലെന്ന് പോലീസ് തന്നെ പറയുന്നുണ്ടെങ്കിലും അത് പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധ്യമല്ല. ദിലീപിന്റെ ഉറ്റസുഹൃത്തായ നടിയിലേക്ക് ആരോപണങ്ങള്‍ നീളുന്നുണ്ട്.

ഒളിവിലായ അപ്പുണ്ണി

ഒളിവിലായ അപ്പുണ്ണി

ഇക്കാര്യത്തിലും പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്. മറ്റൊരു പ്രധാന വെല്ലുവിളി അപ്പുണ്ണിയെ കണ്ടെത്തുക എന്നതാണ്. ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അപ്പുണ്ണി ഒളിവില്‍ പോയതും പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിക്കാത്തതും വന്‍ വീഴ്ചയാണ്.

പോലീസിന് വീഴ്ച

പോലീസിന് വീഴ്ച

ആദ്യഘട്ടത്തില്‍ ദിലീപിനൊപ്പം അപ്പുണ്ണിയേയും ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ അപ്പുണ്ണിയെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്യാനായിരുന്നു പോലീസ് പദ്ധതി.

ദിലീപിന് കച്ചിത്തുരുമ്പ്

ദിലീപിന് കച്ചിത്തുരുമ്പ്

ദിലീപിന് ജാമ്യം ലഭിക്കുന്നത് വരെ ഒളിവില്‍ തുടരാനാണ് അപ്പുണ്ണിക്ക് നിയമോപദേശം ലഭിച്ചത് എന്നാണ് അറിയുന്നത്. മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതും അപ്പുണ്ണിയെ പിടികൂടുന്നത് വൈകുകയും ചെയ്താല്‍ ദിലീപിനത് കച്ചിത്തുരുമ്പാകും.

Kerala HC Denies Bail For Actor Dileep
കോടതിയിൽ പോകാം

കോടതിയിൽ പോകാം

അപ്പുണ്ണിയും ഫോണും ലഭിച്ചില്ലെങ്കില്‍ അന്വേഷണം നീളും. അനിശ്ചിതമായി അന്വേഷണം നീളുകയാണ് എങ്കില്‍ കേസന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തിനായി ദിലീപിന് കോടതിയില്‍ പോകാം. ദിലീപ് ഊരിപ്പോകാതിരിക്കാന്‍ പോലീസിന് മുന്നിലുള്ള വഴി അപ്പുണ്ണിയേയും മൊബൈല്‍ ഫോണിനേയും കണ്ടെത്തുക എന്നത് മാത്രമാണ്.

English summary
Challenges before Police in Actress abduction case to trap Dileep
Please Wait while comments are loading...