കാവ്യ മാധവനെയും ദിലീപിനെയും ചോദ്യം ചെയ്യാന്‍ പോലീസ്; സംവിധായകന്റെ രഹസ്യമൊഴിയെടുക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ കോടതി അനുമതി നല്‍കിയ പിന്നാലെ പോലീസ് നടപടികള്‍ വേഗത്തിലാക്കുന്നു. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ പറയുന്ന ഓരോ വ്യക്തിയെയും പോലീസ് ചോദ്യം ചെയ്യും. സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ഈ മാസം 20ന് മുമ്പ് കേസന്വേഷണത്തിന്റെ പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് 20ന് സമര്‍പ്പിക്കാന്‍ വിചാരണ കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതേസമയം, അന്വേഷണ സംഘത്തിലെ ചിലരുടെ കളികളാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്ന് ദിലീപ് സംശയം പ്രകടിപ്പിക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പുതിയ വിവരങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണ്. അടുത്ത മാസത്തോടെ വിധി പറഞ്ഞേക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കേസുമായി ബന്ധപ്പെട്ട സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. നടന്‍ ദിലീപിനെതിരെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ദിലീപിന്റെ വീട്ടില്‍ നടന്ന ഓരോ കാര്യങ്ങളും അദ്ദേഹം വാര്‍ത്താ ചാനകളോട് പറഞ്ഞിരുന്നു.

ബാലചന്ദ്രയുടെ വെളിപ്പെടുത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയുന്നത്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് നേരത്തെ ബന്ധമുണ്ട് എന്നതാണ് ഒന്ന്. ദിലീപ് ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പടുന്ന വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടു എന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍.

2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇത്രയുമം കാലം എന്തുകൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യം ബാലചന്ദ്ര കുമാറിനോട് ഉന്നയിക്കപ്പെട്ടിരുന്നു. തനിക്ക് ഭയമായിരുന്നുവെന്നും ഇപ്പോള്‍ ഭയം നീങ്ങിയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ചാനലുകളോട് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതിയായി സമര്‍പ്പിച്ചിട്ടുണ്ടെന്നും ബാലചന്ദ്ര പറയുന്നു.

ഒരു വിഐപിയാണ് നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍ കൊണ്ടുവന്നത്. ദിലീപിന്റെ സോഹദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവര്‍ ഈ വേളയില്‍ വീട്ടിലുണ്ടായിരുന്നു. വിഐപിയെ എനിക്ക് കണ്ടാലറിയാമെന്ന് പറഞ്ഞ ബാലചന്ദ്ര കുമാര്‍, കാവ്യ മാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറഞ്ഞിരുന്നു. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷിക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.

കോടതിയില്‍ രണ്ട് ആവശ്യങ്ങളാണ് അന്വേഷണ സംഘം ഉന്നയിച്ചത്. കേസില്‍ വീണ്ടും അന്വേഷണം നടത്തണം, വിചാരണ നിര്‍ത്തിവച്ച് അന്വേഷണം നടത്തണം എന്നിവയാണത്. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. എന്നാല്‍ വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിച്ച് ഈ മാസം 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

ബാലചന്ദ്ര കുമാറിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കോടതിക്ക് മുമ്പാകെ രഹസ്യമൊഴി നല്‍കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇതിന് വേണ്ടി എറണാകുളം സിജെഎം കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചു. ഇനി ബാലചന്ദ്രയുടെ വെളിപ്പെടുത്തലില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തു നിഷ്ടമാണോ എന്നാണ് പരിശോധിക്കുക. മൊഴില്‍ പറഞ്ഞ വ്യക്തികളില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ ഭാഗമായി ദിലീപ്, ഭാര്യ കാവ്യ മാധവന്‍, സഹോദരന്‍, സഹോദരീ ഭര്‍ത്താവ് എന്നിവരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടന്‍ വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം

ബാലചന്ദ്രയുടെ മൊഴില്‍ പറയുന്ന വിഐപി ആര് എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ആലുവ കേന്ദ്രമായുള്ള വ്യക്തിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലചന്ദ്ര പുറത്തുവിട്ട ഓഡിയോയിലെ ശബ്ദ സാംപിളുകള്‍ പോലീസ് പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. വിഐപി ആരാണെന്ന് വ്യക്തമായാല്‍ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. അതേസമയം, അന്വേഷണ സംഘത്തിലെ ചിലരാണ് പുതിയ നടപടികള്‍ക്ക് പിന്നിലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും ദീലിപ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications