ഹര്‍ത്താല്‍ ദിന അക്രമം: കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്!!
കോഴിക്കോട്: ശബരിമല കര്‍മസമിതി ജനുവരി മൂന്നിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ ആക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസുകാരന് സസ്പെന്ഷന്. ക്രൈംബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പിബി രാജീവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെയായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ പോസ്റ്റ്. ഹര്‍ത്താല്‍ സമയത്ത് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്.

എസ്ബിക്ക് ബിജു സ്റ്റീഫന്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശ പ്രകാരം സസ്പെന്‍ഡ് ചെയ്ത് ഉത്തരവാകുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായി തെരുവില്‍ അക്രമം ഉണ്ടാവാന്‍ പ്രധാന കാരണം സിറ്റി പോലീസ് കമ്മീഷണറുടെ ആസൂത്രണത്തിലെ പാളിച്ചയാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നത്. ഇത് പോലീസ് സേനയ്ക്കുള്ളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കമ്മീഷണറെ അടിയന്തരമായി സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയും ചെയ്തു. നേരത്തെ മേലുദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കി കൊണ്ട് ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു. പരാതിയുണ്ടെങ്കില്‍ മേലുദ്യോഗസ്ഥനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് ഡിജിപി പറയുന്നു. അതേസമയം ഉമേഷ് പറഞ്ഞ കാര്യങ്ങളില്‍ യാഥാര്ത്ഥ്യമുണ്ടായിരുന്നുവെന്നാണ് സേനയ്ക്കുള്ളില്‍ ചര്‍ച്ച.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications