മഞ്ജുവാര്യരുടെ പരാതി: ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്, ചോദ്യം ചെയ്യൽ അടുത്ത ആഴ്ച!!
പാലക്കാട്: സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിൽ റെയ്ഡ്. നടി മഞ്ജുവാര്യരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ശ്രീകുമാർ മേനോന്റെ പാലക്കാട്ടുള്ള വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയത്. മഞ്ജൂവിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെ അടുത്ത ആഴ്ച പോലീസ് ചോദ്യം ചെയ്യും. ശ്രീകുമാർ മേനോൻ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് കാണിച്ച് മഞ്ജു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
വഞ്ചിയൂര്‍ കോടതിയിലെ അനിഷ്ട സംഭവം; അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി കേസെടുത്തു, പോലീസും
ഒക്ടോബർ 21നാണ് ശ്രീകമാർ മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മഞ്ജു വാര്യർ ഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംവിധായകൻ ശ്രീകുമാർ, മേനോൻ സുഹൃത്തുക്കൾ എന്നിവരിൽ നിന്നായി ഭീഷണിയുണ്ടെന്നാണ് മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചത്.

അതേ സമയം ഒദ്യോഗിക ആവശ്യങ്ങൾക്കായി നൽകിയ ലെറ്റർ പാഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയക്കുന്നതായും മഞ്ജു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. മഞ്ജുവിന്റെ പരാതി സ്വീകരിച്ച ഡിജിപി ലോക്നാഥ് ബെഹ്റ സംവിധായകനെതിരെ കേസെുക്കാൻ തൃശൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല നൽകിയത്.
ശ്രീകുമാർ മേനോൻ സംവിധായകനായി പുറത്തിറങ്ങിയ ഒടിയൻ സിനിമക്ക് ശേഷം തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഒരു സുഹൃത്തുമാണെന്നും മഞ്ജു പരാതിയിൽ ആരോപിച്ചിരുന്നു. കേസിൽ തൃശൂർ ബ്രാഞ്ച് എസ്പി ഡിസി ശ്രീനിവാസൻ മഞ്ജുവിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് കോടതിയിൽ വെച്ച് മഞ്ജുവിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications