Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഹൃത്തായ യുവതിയുടെ പരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസെടുത്തു, ജാമ്യമില്ലാ വകുപ്പുകൾ

കൊച്ചി: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു. സുഹൃത്തായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വഞ്ചിയൂര്‍ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നല്‍കിയത്. കഴിഞ്ഞ മാസം പതിനാലിനാണ് എല്‍ദോസും സുഹൃത്തായ യുവതി ചേര്‍ന്ന് കോവളത്തെത്തിയത്. അവിടെ വെച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തന്നെ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചുവെന്നാണ് പരാതി.

1

സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ച് കടക്കല്‍, മര്‍ദിക്കല്‍, തുടങ്ങിയ വകുപ്പുകളാണ് എല്‍ദോസിനെതിരെ ചുമത്തിയിരിക്കുന്നത്. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് കൂടിയാണ് എല്‍ദോസ്. അതേസമയം മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

പൂര്‍ണമായ മൊഴി അതുകൊണ്ട് രേഖപ്പെടുത്തിയിട്ടില്ല. ജില്ലാ ക്രൈംബ്രാഞ്ചിനാണ് കേസ് കൈമാറുക. തുടര്‍ നടപടികള്‍ ക്രൈംബ്രാഞ്ചാണ് എടുക്കുക. ഇന്നലെ വഞ്ചിയൂര്‍ കോടതിയില്‍ യുവതി നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി പോലീസ് അപേക്ഷയും സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഇതിന് ശേഷം ചുമത്തും.

നേരത്തെ ഒരാഴ്ച്ചയോളം പിന്നിട്ടിട്ടും പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ നടപടിയെടുക്കുകയായിരുന്നു. നേരത്തെ യുവതിയെ കാണാനില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ഇവര്‍ മൊഴി നല്‍കാന്‍ എത്തിയത്.

ഹൗസ്‌ബോട്ടില്‍ ഒരു ട്രിപ്പായാലോ; ഇതാ ഇന്ത്യയില്‍ ട്രിപ്പടിക്കേണ്ട ഹൗസ് ബോട്ട് ഡെസ്റ്റിനേഷനുകള്‍

രാഷ്ട്രീയ സമ്മര്‍ദങ്ങളെ തുടര്‍ന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് യുവതി മൊഴി നല്‍കിയെന്നാണ് സൂചനയുണ്ട്. കോവളത്ത് കാറില്‍ വെച്ച് കൈയ്യേറ്റം ചെയ്തുവെന്ന് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. കേസ് ഒത്തുതീര്‍ക്കാന്‍ സമ്മര്‍ദം ഉണ്ടായെന്നും പണം വാഗ്ദാനം ചെയ്തുവെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍യുവതി പറഞ്ഞിരിക്കുന്നത്. പോലീസിനെതിരെയും പരാതിയുണ്ട്. ഒരാഴ്ച്ച മുമ്പ് പരാതി നല്‍കിയിട്ടും, കേസ് ഒത്തുതീര്‍പ്പാക്കാനാണ് പോലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ രണ്ട് തവണ മൊഴി നല്‍കാന്‍ വിളിപ്പിച്ചെങ്കിലും സ്ത്രീ തയ്യാറില്ലെന്നും, ബന്ധുക്കളുമായി ചര്‍ച്ച ചെയ്ത ശേഷം മൊഴി രേഖപ്പെടുത്താമെന്നുമാണ് ഇവര്‍ പറഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. ഒന്നര വര്‍ഷത്തില്‍ ഏറെയായി എല്‍ദോസ് കുന്നപ്പിള്ളിയുമായി സൗഹൃദമുണ്ടെന്നാണ് വഞ്ചിയൂര്‍ കോടതിയില്‍ ഇവര്‍ മൊഴി നല്‍കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+