സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ കേസെടുത്ത് പോലീസ്; പിണറായി വിജയൻ ഒന്നാം പ്രതി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് ഇടപാടിൽ കേസെടുത്ത് പോലീസ്. രണ്ട് എഫ്ഐര്‍ആറുകളാണ് വിജിലന്‍സ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണ ഇടപാടിലുമാണ് കേസുകള്‍ എടുത്തത്. അതിൽ ഒന്നാമത്തെ മാസപ്പടി കേസിൽ മാത്രമാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പ്രതി ചേർത്തിരിക്കുന്നത്.

രണ്ടാമത്തെ അഴിമതി കേസിൽ മുന്‍മന്ത്രി മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. രണ്ട് കേസിലും രണ്ടാം പ്രതിയായി ചേർത്തിരിക്കുന്നത് വീണ വിജയനെയാണ്. ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് ഇവർക്കെതിരെ കേസെടുത്തത്. റിയാസും പിണറായി വിജയനും ഓരോ കേസുകളിൽ മാത്രമാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.

pinarayi vijayan

മന്ത്രിയായിരുന്നപ്പോള്‍ അഴിമതി പണം വിദേശത്തേക്ക് കടത്തിയെന്ന കേസില്‍ റിയാസാണ് ഒന്നാം പ്രതി. വീണ കേസിൽ രണ്ടാം പ്രതിയാണ്. റിയാസിന്റെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ ഉൾപെട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കാനാണ് തീരുമാനം.

അതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ പിണറായി വിജയന്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തെന്ന വാര്‍ത്ത വരുന്നത്. ഇതോടെ എന്തായിരിക്കും പിണറായി വിജയന്റെ അടുത്ത നീക്കമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

തന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി എന്നായിരിക്കും ഹര്‍ജിയിൽ പ്രധാനമായും പിണറായി ചൂണ്ടിക്കാട്ടുക. എഫ്ഐആർ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നാളെ ഹര്‍ജി നല്‍കുമെന്നാണ്. ഉത്തരവിലെ നിരീക്ഷണങ്ങൾ നേരിട്ട് ബാധിക്കുന്ന വ്യക്തി എന്ന നിലയിലാണ് കോടതിയെ സമീപിക്കുക. ഉത്തരവിലെ നിരീക്ഷണങ്ങൾ ലളിതകുമാരി കേസിന് വിരുദ്ധമെന്ന് പിണറായി കോടതിയെ അറിയിക്കും.

മാസപ്പടി കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍, പ്രാഥമിക അന്വേഷണം വേണ്ടെന്നും കേസെടുത്ത് അന്വേഷണം നടത്താമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരിവിട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി ഇറക്കിയ ഉത്തരവും ഇതിന് പിന്നാലെ കോടതി റദ്ദാക്കിയിരുന്നു.

ഇഡി നല്‍കിയ കത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്‌ഐആര്‍ ഇടം എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആര്‍ ഇടുന്നതിൽ തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma