മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻദേവിനും എതിരെ കേസെടുത്തു; നടപടി കോടതി നിർദ്ദേശത്തെ തുടർന്ന്
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ രാത്രി കെഎസ്ആർടിസി ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവ് ഉൾപ്പെടെ ഉള്ളവർക്ക് എതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് കേസെടുത്തത്.
ഗതാഗതം തടസപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. നേരത്തെ രണ്ട് പേർക്കും എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹര്‍ജിയിൽ ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി പോലീസിനോട് നിർദ്ദേശിച്ചിരുന്നു.

അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലായിരുന്നു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
എന്നാൽ വിഷയവുമായി ബന്ധപ്പെട്ട ആരോപണ വിധേയനായ കെഎസ്ആർടിസി ഡ്രൈവർ നൽകിയ പരാതിയിൽ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. എന്നാൽ മേയർ നൽകിയ കേസിനെ ദുർബലപ്പെടുത്താൻ നൽകിയ മറുകേസാണ് ഇതെന്നായിരുന്നു പോലീസിന്റെ നിഗമനം.
മേയറുടെ ഭർത്താവും എംഎൽഎയുമായി സച്ചിൻദേവ് ബസിൽ അതിക്രമിച്ചുകയറി അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും യദുവിന്റെ പരാതിയിൽ പറയുന്നുണ്ട്. മേയർക്കും എംഎൽഎക്കും പുറമെ കാറിലുണ്ടായിരുന്ന ഇവരുടെ മറ്റ് ബന്ധുക്കൾക്കെതിരെയും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ തിരുവനന്തപുരം നഗരത്തിലെ പാളയത്ത് വച്ചായിരുന്നു സംഭവം നടന്നത്. കെഎസ്ആർടിസി ബസിന് മുൻപിൽ കാർ ചവുട്ടി നിർത്തിയ ശേഷം നടുറോഡിൽ വച്ച് ഡ്രൈവറുമായി വാക്കേറ്റവുമുണ്ടായിരുന്നു. മേയറും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സമൂഹ മാധ്യങ്ങളിൽ ഉൾപ്പെടെ വൈറലായിരുന്നു.
ഇതിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പോലീസ് കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഡ്രൈവർ ഇവർക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല.
ഇതിന് പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പോലീസ് കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു. എന്നാൽ ഡ്രൈവർ ഇവർക്കെതിരെ നൽകിയ പരാതിയിൽ ഇതുവരെ കേസെടുത്തിട്ടില്ല. അതിനിടെ മേയറെയും കുടുംബത്തെയും ന്യായീകരിച്ച് സിപിഎം രംഗത്ത് വന്നിരുന്നു. അവർ തെറ്റൊന്നും ചെയ്‌തിട്ടില്ല എന്നായിരുന്നു സിപിഎം നിലപാട് ആവർത്തിച്ചത്.












Click it and Unblock the Notifications