Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്ക് ധരിച്ചില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി, ജോജു ജോര്‍ജിന് എതിരെ കേസ്, 500 രൂപ പിഴ

കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ നടന്‍ ജോജു ജോര്‍ജിന് എതിരെ കേസെടുത്ത് പോലീസ്. കൊച്ചിയില്‍ റോഡ് തടഞ്ഞ് കൊണ്ട് ഇന്ധന വിലവര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിക്കവേ ജോജു ജോര്‍ജ് മാസ്‌ക് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ നല്‍കിയ പരാതിയില്‍ മരട് പോലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ ആളുകളുമായി ഇടപഴകിയതിന് ജോജു ജോര്‍ജ് 500 രൂപ പിഴയൊടുക്കണം.

കേരള എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരമാണ് ജോജു ജോര്‍ജിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് സമരത്തിന് എതിരെ രംഗത്ത് വന്ന ജോജുവിന്റെ വാഹനം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു. ഈ കേസില്‍ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കമുളള കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാണ്.

ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

77

ജോജുവിന് എതിരെ പരാതി നല്‍കിയ പിവൈ ഷാജഹാന്‍ അടക്കമുളളവരും കേസില്‍ പ്രതിയാണ്. ടോണി ചമ്മണി അടക്കമുളളവര്‍ക്ക് കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുകയായിരുന്ന പിവൈ ഷാജഹാനും മണ്ഡലം പ്രസിഡണ്ട് അരുണ്‍ വര്‍ഗീസും നവംബര്‍ 9ന് മരട് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. ടോണി ചമ്മണി അടക്കുളള നേതാക്കള്‍ക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.

എന്തൊരു സുന്ദരി! ശോഭനയെ ഇത്ര സുന്ദരിയായി കണ്ടിട്ടുണ്ടോ.. ചിത്രങ്ങൾ കണ്ടുനോക്കൂ

ജോജു ജോര്‍ജിന് എതിരെ കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ വാഹനം അടിച്ച് തകര്‍ത്തതിനെ ന്യായീകരിച്ചായിരുന്നു പ്രതികരിച്ചത്. ജോജുവിന് പിന്നില്‍ സിപിഎം ആണെന്നും ചില നേതാക്കള്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് സമരത്തിന് എതിരെ ജോജു ജോര്‍ജ് രംഗത്ത് വന്നത് മദ്യപിച്ചിട്ടാണെന്നും സ്ത്രീകളെ കയറി പിടിച്ചുവെന്നും അടക്കം കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇവയില്‍ കഴമ്പില്ലെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. മാത്രമല്ല ജോജു മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയിലും തെളിഞ്ഞു. ജോജുവിനോടുളള പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ചില സിനിമാ ചിത്രീകരണങ്ങൾ തടഞ്ഞിരുന്നു. പൃഥ്വിരാജിന്റെ കടുവ, ശ്രീനിവാസന്റെ കീടം എന്നീ ചിത്രങ്ങളുടെ ലൊക്കേഷനുകളിലേക്ക് ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+