സാക്ഷിയെ പ്രതിയാക്കി പോലീസ്! വര്‍ക് ഷോപ്പ് തകര്‍ത്തത് വിളിച്ച് പറഞ്ഞ ഉടമയെ കസ്റ്റഡിയിലെടുത്തു!
പരാതിക്കാരനായ വര്‍ക് ഷോപ്പ് ഉടമയും ഈ വര്‍ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന
കൊച്ചി: പോലീസിന് എന്തും ആവാമെന്ന് പൊതുജനം എപ്പോഴും പറയുന്ന കാര്യമാണ്. ഇടയ്ക്കൊക്കെ അതില്‍ വാസ്തവമില്ലേ എന്ന് നമുക്കും തോന്നാം. അങ്ങനെയൊരു സംഭവം ശരിക്കും നടന്നിരിക്കുകയാണ്. സ്വന്തം വര്‍ക് ഷോപ്പ് കുറേ ഗുണ്ടകള്‍ ചേര്‍ന്ന് തകര്‍ത്ത വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ച ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പാലാരിവട്ടം പോലീസിനാണ് ഇത്തരത്തില്‍ പുതിയ നിലപാടെടുത്തിരിക്കുന്നത്.

പരാതിക്കാരനായ വര്‍ക് ഷോപ്പ് ഉടമയും ഈ വര്‍ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഈ വര്‍ക് ഷോപ്പ് ഗുണ്ടകള്‍ ചേര്‍ന്ന് തകര്‍ത്തു. തുടര്‍ന്ന് ഇയാള്‍ പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ക്ക് സ്റ്റേഷനില്‍ ദുരവസ്ഥയുണ്ടായത്. സാധാരണ ഗതിയില്‍ കണ്ട്രോള് റൂമില്‍ വിളിച്ച് പരാതിപ്പെടുന്നവരെ എത്രയും പെട്ടെന്ന് സഹായിക്കണമെന്നാണ് നിയമം. ഇതൊക്കെ പോലീസുകാര്‍ക്ക് ബാധകമല്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. വര്‍ക് ഷോപ്പ് ഉടമയെ പോലീസ് അന്യായമായി തടഞ്ഞുവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ വര്‍ക് ഷോപ്പിന്റെ പൂട്ടുതകര്‍ത്ത ആക്രമികള്‍ ഇവിടെയുണ്ടായിരുന്ന മൂന്ന വാഹനങ്ങള്‍ പുറത്തേക്കിടുകയും ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ പോലീസ് പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്ന് ഇയാള്‍ പറയുന്നു. ഈ സ്ഥലത്ത് അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. വര്‍ക് ഷോപ്പ് ഉടമ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയെന്ന് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളോട് സംഭവസ്ഥലത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുണ്ടകള്‍ ഉള്ളതിനാല്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ പോലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് വര്‍ക് ഷോപ്പ് ഉടമ പറയുന്നു. അതേസമയം വര്‍ക് ഷോപ്പ് നില്ക്കുന്ന സ്ഥലത്തിന്റെ ഉടമ പോലീസ് സ്വാധീനം ഉപയോഗിച്ച് തന്നെ കുടുക്കിയതാണെന്ന് വര്‍ക് ഷോപ്പ് ഉടമ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്കി എന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് ഇയാള്‍ ആരോപിക്കുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications