ദിലീപ് രക്ഷപ്പെട്ടേക്കും? കേസ് അട്ടിമറിക്കു സാധ്യത... അവരുടെ സന്ദര്‍ശനം ദുരൂഹം, ആ രണ്ടു പേര്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലുള്ള ദിലീപിനെ കാണാന്‍ ജയിലിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പലരും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തെ സന്ദര്‍ശിക്കാന്‍ ആലുവ സബ് ജയിലിലെത്തിയിരുന്നു. സന്ദര്‍ശകരുടെ ഈ ഒഴുക്ക് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാവുമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്ത് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. അതിനിടെ ഹൈക്കോടതിയില്‍ മൂന്നാം തവണയും ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

അവരുടെ സന്ദര്‍ശനം ദുരൂഹം

അവരുടെ സന്ദര്‍ശനം ദുരൂഹം

സിനിമാ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ദിലീപിനെ ജയിലിലെത്തി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ രണ്ടു പേരുടെ സന്ദര്‍ശനം കൂടുതല്‍ ഗൗരവമുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.

ആ രണ്ടു പേര്‍ ?

ആ രണ്ടു പേര്‍ ?

ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായാണ് ഒരാളെങ്കില്‍ മറ്റൊരാള്‍ പ്രമുഖ നിര്‍മാതാവായ രഞ്ജിത്താണ്. കേസിനെ അട്ടിമറിക്കാന്‍ ഇവരുടെ ജയില്‍ സന്ദര്‍ശനം കാരണമായേക്കുമെന്നാണ് പോലീസിന്റെ സംശയം.

നേരത്തേ മൊഴിയെടുത്തു

നേരത്തേ മൊഴിയെടുത്തു

നാദിര്‍ഷായുടെയും രഞ്ജിത്തിന്റെയും മൊഴി നേരത്തേ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇരുവരും ജയിലില്‍ ദിലീപിനെ കണ്ടത് ഗൂഡ ഉദ്ദേശത്തോടെയാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

 നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് പോലീസ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. നേരത്തേ ദിലീപിനൊപ്പം 13 മണിക്കൂറാണ് നാദിര്‍ഷായെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

 നാദിര്‍ഷായ്ക്കു നെഞ്ചുവേദന

നാദിര്‍ഷായ്ക്കു നെഞ്ചുവേദന

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് നോട്ടീസ് അയച്ചതിനു പിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് നാദിര്‍ഷാ ചികില്‍സ തേടുകയായിരുന്നു. ഇപ്പോഴും അദ്ദേഹം ആശുപത്രിയില്‍ തന്നെയാണെന്നാണ് വിവരം.

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ

ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ

പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന സംശയത്താല്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 13ന് ഈ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്.

കൂടിക്കാഴ്ച ഗുരുതരം

കൂടിക്കാഴ്ച ഗുരുതരം

സംഭവത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന നാദിര്‍ഷാ ജയിലില്‍ പോയി കേസിനെക്കുറിച്ച് ദിലീപുമായി സംസാരിച്ചത് അതീവ ഗുരുതരമാണെന്നു പോലീസ് ചൂണ്ടിക്കാട്ടുന്നു.

ഡിജിപിക്ക് അയച്ചത് രഞ്ജിത്ത്

ഡിജിപിക്ക് അയച്ചത് രഞ്ജിത്ത്

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതി ഡിജിപിക്ക് മുമ്പ് അയച്ചുകൊടുത്തത് നിര്‍മാതാവ് രഞ്ജിത്താണ്. ഇതേ തുടര്‍ന്നു രഞ്ജിത്തില്‍ നിന്നും പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. കേസിലെ സാക്ഷി കൂടിയാണ് അദ്ദേഹം.

ഗണേഷിന്റെ ആഹ്വാനം

ഗണേഷിന്റെ ആഹ്വാനം

ജയിലില്‍ സന്ദര്‍ശനം നടത്തിയ ശേഷം എംഎല്‍എ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിച്ചതും പോലീസ് ഗൗരവമായി കാണുന്നു. ദിലീപിനെ പരസ്യമായി പിന്തുണച്ച് സംസാരിച്ച ഗണേഷ് കൂടുതല്‍ പേര്‍ അദ്ദേഹത്തിനു പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിവരങ്ങള്‍ തേടി

വിവരങ്ങള്‍ തേടി

ദിലീപിനെ കാണാന്‍ ജയിലിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Jail visit for Dileep: Police consider the matter seriously

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്