Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ് ബാബുവിന് ദുബായിൽ ക്രഡിറ്റ് കാർഡുകൾ എത്തിച്ച് നൽകിയത് യുവനടി, ചോദ്യം ചെയ്യാൻ പോലീസ്

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ വിജയ് ബാബു തിങ്കളാഴ്ച കൊച്ചിയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 30ന് വിജയ് ബാബു എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കത്തിലാണ് പോലീസ്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ചെത്തിക്കാൻ പോലീസ് നടത്തിയ ശ്രമങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.

അതിനിടെ വിദേശത്ത് കഴിയുന്ന വിജയ് ബാബുവിനെ സഹായിച്ചവരും കുടുങ്ങിയേക്കും. വിജയ് ബാബുവിന് ക്രഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ യുവനടി അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്‌തേക്കും.

അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ

1

നടി പീഡന പരാതി നല്‍കിയതിന് പിന്നാലെ രാജ്യം വിട്ട വിജയ് ബാബു ഇപ്പോഴും വിദേശത്ത് തുടരുകയാണ്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വിജയ് ബാബു നാട്ടില്‍ തിരിച്ച് എത്തിയ ശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നുളള നിലപാടിലാണ് കോടതി. 30ന് വിജയ് ബാബു തിരിച്ചെത്തുമെന്ന് വ്യക്തമാക്കി വിമാന ടിക്കറ്റ് അടക്കമുളള രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

2

അതിനിടെ വിജയ് ബാബുവിനെ സഹായിച്ച യുവനടിയെ ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. ദുബായിലുളള വിജയ് ബാബുവിന് നടി ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഈ യുവനടി വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ്. മാത്രമല്ല വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുളള ഫ്രൈഡേ ഫിലിംസിന്റെ മേല്‍നോട്ടം നടത്തുന്നതും ഇവര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

3

തൃശൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് യുവനടി ക്രഡിറ്റ് കാര്‍ഡുകളുമായി നെടുമ്പാശേരി വഴി ദുബായിലേക്ക് പോയത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. രണ്ട് ക്രഡിറ്റ് കാര്‍ഡുകളാണ് നടി വിജയ് ബാബുവിന് എത്തിച്ച് നല്‍കിയത്. വിദേശത്ത് തങ്ങാനുളള പണത്തിന് വേണ്ടി കാര്‍ഡുകള്‍ എത്തിക്കാന്‍ വിജയ് ബാബു നടിയോട് ആവശ്യപ്പെടുകയായിരുന്നു.

4

ഈ യുവനടിയെ കൂടാതെ സിനിമാ രംഗത്തുളള മറ്റ് ചിലരില്‍ നിന്നും വിജയ് ബാബുവിന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വരും ദിവസങ്ങളില്‍ യുവനടി അടക്കമുളളവരെ പോലീസ് ചോദ്യം ചെയ്യും. വിജയ് ബാബുവിന് എതിരെ പീഡന ആരോപണം ഉന്നയിച്ച നടിയെ പിന്തിരിപ്പിക്കാനും നടന്റെ സുഹൃത്തായ യുവനടി ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും യുവനടിയില്‍ നിന്ന് പോലീസ് ചോദിച്ചറിയും.

5

അതിനിടെ പോലീസ് തനിക്കെതിരെ കേസ് എടുത്തത് അറിയാതെയാണ് രാജ്യം വിട്ടത് എന്നാണ ്‌വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 22ന് ആണ് നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിന് എതിരെ പോലീസ് കേസെടുത്തത്. 24ന് വിജയ് ബാബു രാജ്യം വിട്ടു. കേസ് എടുത്തത് അറിഞ്ഞ് തന്നെയാണ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിജയ് ബാബു രാജ്യം വിട്ടത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

6

പീഡന പരാതി ഉന്നയിച്ച നടിയുടെ അമ്മയെ വിജയ് ബാബു ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ഇരയുടെ പേര് പുറത്ത് വിട്ടുവെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജാമ്യഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ എത്താന്‍ വിജയ് ബാബു തയ്യാറാണെന്നാണ് നടന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. അതേസമയം വ്യവസ്ഥകള്‍ വെക്കാന്‍ പ്രതിയെ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+