കാലിക്കറ്റിലെ അധ്യാപകന്റെ അശ്ലീലം; ആരോപണവുമായി 8 വിദ്യാര്‍ഥികള്‍ കൂടി, അറസ്റ്റ് ഇന്നുണ്ടാകും
മലപ്പുറം: മോശം പെരുമാറ്റത്തിന് വിദ്യാര്‍ഥിനി പരാതി ഉന്നയിച്ച അധ്യാപകനെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. എട്ട് വിദ്യാര്‍ഥിനികള്‍ക്ക് കൂടി അധ്യാപകനില്‍ നിന്ന് മോശം പെരുമാറ്റം സഹിക്കേണ്ടി വന്നുവെന്നാണ സൂചന. ഇവര്‍ രേഖാമൂലം പരാതിപ്പെട്ടിട്ടില്ല. ഒരു വിദ്യാര്‍ഥിനി മാത്രമാണ് പരാതി നല്‍കിയത്. ഈ കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്ന് അധ്യാപകന്‍ ഡോ ഹാരിസ് കോടമ്പുഴയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ
കാലിക്കറ്റ് സര്‍വകലാശാലയിലെ ഇംഗ്രീഷ് പഠന വകുപ്പിലെ വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. വകുപ്പ് മേധാവിക്കും വൈസ് ചാന്‍സലര്‍ക്കും നല്‍കിയ പരാതി അന്വേഷണ സമിതിക്ക് കൈമാറിയിരുന്നു. ഇവരുടെ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായി. തുടര്‍ന്നാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തതും അധ്യാപകനെ സസ്‌പെന്റ് ചെയ്തതും. അതേസമയം, അധ്യാപകനെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി.
നിരവധി വിദ്യാര്‍ഥികളെ അധ്യാപകന്‍ ചൂഷണത്തിന് ഇരയാക്കിയെന്നാണ് ആക്ഷേപം. എംഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അധ്യാപകന്‍ ഹാരിസിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. അശ്ലീല ചുവയോടെ അധ്യാപകന്‍ അയച്ച സന്ദേശം വിദ്യാര്‍ഥിനി പരാതിക്കൊപ്പം കൈമാറി. തെളിവ് സഹിതമാണ് പരാതി നല്‍കിയത് എന്നതിനാലാണ് പോലീസ് കേസെടുത്തത്.












Click it and Unblock the Notifications