Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരന്റെ കാമഭ്രാന്ത്, നാലാം ക്ലാസുകാരിക്ക് ക്രൂര പീഡനം, ഒടുവില്‍ അറസ്റ്റും പോക്‌സോ ചുമത്തലും!

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസുകാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്

തിരുവനന്തപുരം: പ്രായപൂര്‍ത്തിവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് സേനയൊന്നാകെ പ്രതിരോധത്തില്‍. പേരൂര്‍ക്കട എസ്എപി ക്യാംപിലാണ് ഹെഡ്‌കോണ്‍സ്റ്റബിള്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം കോളിളക്കമുണ്ടാക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയില്‍ നടന്ന ക്രൂര പീഡനം പോലീസ് സേനയ്ക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം പോലീസുകാരനെതിരെ കടുത്ത വകുപ്പുകള്‍ ചുമത്തി പഴുതടയ്ക്കാനൊരുങ്ങുകയാണ് പോലീസ്. നാണക്കേടില്‍ നിന്ന് അങ്ങനെ തലയൂരാമെന്നും ഉദ്യോഗസ്ഥര്‍ കരുതുന്നുണ്ട്. ഭരണതലത്തില്‍ നിന്ന് തന്നെ കടുത്ത നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പോലീസ് ബസ്

പോലീസ് ബസ്

പേരൂര്‍ക്കട എസ്എപി ക്യാംപിലെ പോലീസ് ബസ്സിലെ സഹായിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ബസില്‍ കണ്ടക്ടറുടെ ജോലികളും ഈ പെണ്‍കുട്ടിയാണ് ചെയ്തിരുന്നതെന്ന് പേരൂര്‍കട്ട സിഐ സ്റ്റ്യുവര്‍ട്ട് പറയുന്നു. ഒരുവര്‍ഷത്തോളമായി ഈ പെണ്‍കുട്ടിയുമായി ഈ പോലീസ് ഉദ്യോഗസ്ഥന്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നുവെന്നും വാര്‍ത്തകൾ സൂചിപ്പിക്കുന്നു.

ക്രൂരമായി പീഡിപ്പിച്ചു

ക്രൂരമായി പീഡിപ്പിച്ചു

പെണ്‍കുട്ടിയെ ബസില്‍ വച്ചാണ് കേസിലെ പ്രതിയായ കോണ്‍സ്റ്റബിള്‍ പീഡിപ്പിക്കുന്നത്. . ബസിലെ ആളുകള്‍ ശ്രദ്ധിക്കാതിരിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടി കരഞ്ഞപ്പോള്‍ വായ് പൊത്തിപിടിച്ചെന്നും പറയുന്നു.

അയല്‍വാസികള്‍

അയല്‍വാസികള്‍

ഈ കുട്ടിയും പോലീസുകാരനും അയല്‍വാസികളാണ്. പെണ്‍കുട്ടി ഉദ്യോഗസ്ഥന്‍‍റെ വീട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചും ലൈംഗികാതിക്രമത്തിന് ഇരയായെന്നും പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെയാണ് സംഭവങ്ങള്‍ നടന്നതെന്ന് സിഐ പറഞ്ഞു.

പിതാവിന്റെ പരാതി

പിതാവിന്റെ പരാതി

പെണ്‍കുട്ടിയുടെ പിതാവാണ് പോലീസുകാരനെതിരെ പരാതി നല്‍കിയത്. പെൺകുട്ടി ഇക്കാര്യം രക്ഷിതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യംമുഖവിലയ്ക്കെടുത്തിരുന്നില്ലെന്നും പിതാവ് പറയുന്നു. പിന്നീടാണ് സത്യമാണെന്ന് തിരിച്ചറി‍ഞ്ഞതെന്നും രക്ഷിതാവ് കൂട്ടിച്ചേർക്കുന്നു.

മിഠായി നല്‍കല്‍

മിഠായി നല്‍കല്‍

പോലീസുകാരന്‍ പെണ്‍കുട്ടിക്ക് സ്ഥിരമായി മിഠായി വാങ്ങിനല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിതാവ് ഇയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സംഭവം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നൽകുന്നത്.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസുകാരനെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്ന് പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കോടതിയിലേക്ക്....

കോടതിയിലേക്ക്....

വെള്ളിയാഴ്ച്ച ഇയാളെ കോടതിയില്‍ ഹാജരാകുമെന്ന് പേരൂര്‍ക്കട സിഐ സ്റ്റ്യുവര്‍ട്ട് പറഞ്ഞു. കുറ്റം സമ്മതിച്ച സ്ഥിതിക്ക് റിമാന്റ് ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. ഇയാള്‍ക്കെതിരെ മറ്റ് കഠിന വകുപ്പുകള്‍ ചുമത്താനാണ് ശ്രമം. പെണ്‍കുട്ടിയുടെ മൊഴിയും ഇതില്‍ നിര്‍ണായകമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+