ജയിലിലും ഓണ്‍ലൈന്‍: നേതാക്കള്‍ പ്രതികരിക്കുന്നു
കോഴിക്കോട്: ടിപി വധക്കേസില്‍ പ്രതി പി മോഹനന് റസ്‌റ്റോറന്റില്‍ ഭാര്യ കെ കെ ലതികയെ കാണാന്‍ അവസരം ഒരുക്കികൊടുത്തപ്പോള്‍ മുതല്‍ ടിപി വധക്കേസിലെ പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പ് നല്‍കുന്ന വിഐപി പരിഗണന വ്യക്തമായതാണ്. അതിന് പിന്നാലെയാണ് കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണും ഇന്‍ര്‍നെറ്റും ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിലും ജനാധിപത്യത്തിലുമുള്ള വിശ്വാസമാണ് ഇതിലൂടെ ജനങ്ങല്‍ക്ക് നഷ്ടമാകുന്നത്. നീതി ലഭിക്കുമോ എന്ന് ഉറപ്പില്ലെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ പറയുന്നു. വിശ്വാസം നഷ്ടപ്പെട്ടു. കെ കെ രമ മാത്രമല്ല, യുഡിഎഫിലെയും ചില പ്രമുഖര്‍ ഈ വിഷയത്തോട് പ്രതകരിക്കുന്നത് കേള്‍ക്കൂ.

കെക രമ
ഇക്കാര്യത്തില്‍ ആദ്യം പ്രതികരിക്കേണ്ടത് താന്‍ തന്നെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ടിപി ചന്ദ്രശേഖരന്റെ വിധവ രമയുടെ തുടക്കം. ഞെട്ടലോടെയാണ് വാര്‍ത്ത കേട്ടതെന്ന്. ഒരു മനുഷ്യനെ ക്രൂരമായി കൊന്ന ആള്‍ക്കാണ് ഇത്രയും സൗകര്യങ്ങള്‍ ഒരുക്കുന്നത്. കേസ് അട്ടമറിക്കപ്പെടാന്‍ വരെ സാധ്യതയുള്ളതായി ആശങ്കപ്പെടുന്നുവെന്നും കെ കെ രമ പ്രതികരിച്ചു.

തിരുവഞ്ചൂര്‍
ടി പി കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ചൊവ്വാഴ്ച കോഴിക്കോട് പോയി കാര്യം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു

പിസി ജോര്‍ജ്
വലിയൊരു അപചയം. യൂഡിഎഫിന് നാണക്കേടായിപ്പോയി. ഇത്രയും വലിയ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജിവയ്ക്കണമെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം.

കെ സുധാകരന്‍
സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന രൂക്ഷവിമര്‍ശനവുമായി കെ സുധാകരന്‍ എംപി രംഗത്തെത്തി. വീഴ്ച ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ താഴെയിറക്കാനാണെന്ന് ആഭ്യന്തരമന്ത്രിക്ക് തോന്നുന്നത് കുറ്റബോധം കൊണ്ടാണ്. ആഭ്യന്തരമന്ത്രിയുടെ അറിവോടെയാണോ ഇതെല്ലാം നടന്നതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു

മുരളീധരന്‍
ടി പി വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ആശങ്ക തോന്നുന്നതായി കെ മുരളീധരന്‍ എം എല്‍ എ പ്രതികരിച്ചു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയല്ല നടപടിയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു

ആര്‍എംപി
ജയില്‍വകുപ്പ് ഭരിക്കുന്നത് പിണറായി വിജയനാണോയെന്ന് ആര്‍എംപി നേതാവ് ഹരിഹരന്‍ ചോദിച്ചു

മുഖ്യമന്ത്രി
ടിപി വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വി ഐ പി പരിഗണന ലഭിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. വാര്‍ത്തയുടെ ശരി തെറ്റുകള്‍ പരിശോധിച്ച് പ്രതികരിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ചെന്നിത്തല
ടി പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം ജയില്‍ ചട്ടങ്ങളുടെ ലംഘനമാണ്. അങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ ആഭ്യന്തരവകുപ്പ് കുറച്ചുകൂടി ജാഗ്രത കാട്ടണമായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

ഇപി ജയരാജന്‍
തടവുകാര്‍ക്ക് മാനുഷിപരിഗണന നല്‍കണമെന്നായിരുന്ന ഇ പി ജയരാജന്റെ പ്രതികരണം












Click it and Unblock the Notifications