Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം; കലാപമുണ്ടാക്കിയാൽ ജനത്തെ അണിനിരത്തി നേരിടുമെന്ന് കോടിയേരി

തിരുവനനന്തപുരം; സ്വർണക്കടത്ത് വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിതിര ഉണ്ടാക്കാനുള്ള നീക്കമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനത്തെ അണിനിരത്തി നേരിടുമെന്നും കോടിയേരി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kodiyeri-1-1643341100.jpg -Properti

കലാപവും സംഘര്‍ഷവും നിറച്ച് രാഷ്ട്രീയ അസ്ഥിരതയുണ്ടാക്കാനാണ് ശ്രമം. കഥയുണ്ടാക്കി പറയുന്നവർ പലതും ഉണ്ടാക്കും. ഇത്തരത്തിലുള്ള ആരോപണങ്ങൾക്കെല്ലാം അൽപായുസ് മാത്രേ ഉണ്ടാകൂ. ഇതിന് മുൻപിൽ സിപിഎം കീഴടങ്ങില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് അവരുടെ ആവശ്യം. എന്നാൽ കലാപം നടത്തി മുഖ്യമന്ത്രിയെ രാജിവെപ്പിക്കാൻ സാധിക്കുമോയെന്ന് കോടിയേരി ചോദിച്ചു. അങ്ങനെയാണെങ്കിൽ ഈ രാജ്യത്ത് ഭരണം ഉണ്ടാകില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.

സ്വപ്ന കോടതിക്ക് നല്‍കിയ മൊഴിയില്‍ നിറയെ വൈരുദ്ധ്യങ്ങളാണ്. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ ബന്ധമില്ലെന്നായിരുന്നു ആദ്യമൊഴി. പിന്നീട് അത് മാറ്റി.മുഖ്യമന്ത്രിക്കെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സ്വപ്‌ന പറഞ്ഞിരുന്നു. അതും മാറ്റി. ഓരോ തവണയും ഓരോ മൊഴിയാണ് കൊടുക്കുന്നത്. ബിരിയാണി ചെമ്പിന്റെ ബന്ധം മാത്രമാണ് പുതുതായി പുറത്തുവന്ന ആരോപണത്തിലെ പുതിയ കാര്യം. ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണം കടത്തിയെന്നായിരുന്നു അന്നത്തെ ആരോപണം. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൂഢാലോനയുടെ ഭാഗമാണ്. ഗൂഢാലോനയെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

Recommended Video

cmsvideo
    Swapna Suresh Under Tight Security | സ്വപ്ന സുരേഷിന് 24 മണിക്കൂറും പോലീസ് കാവല്‍ | *Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+