കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിംഗ് സമയം ഉദ്യോഗസ്ഥന് തെറ്റി, ഇളംകാട് പഞ്ചായത്തില്‍ വോട്ടിംഗ് തുടങ്ങിയത് ആറ് മണിക്ക്, എതിര്‍പ്പ്

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ഒരു മണിക്കൂര്‍ മുമ്പേ വോട്ട് തുടങ്ങി കോട്ടയത്തെ ഒരു ബൂത്ത്. കൂട്ടിക്കല്‍ പഞ്ചായത്തിലും ഇളംകാട് അഞ്ചാം വാര്‍ഡിലാണ് വോട്ടെടുപ്പ് ആറ് മണിക്ക് തുടങ്ങിയത്. ഇത് വിവാദമായിരിക്കുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ പോളിംഗ് നിര്‍ത്തിവെക്കേണ്ടി വന്നു. ഉദ്യോഗസ്ഥന് സമയം തെറ്റിയതിനെ തുടര്‍ന്നാണ് നേരത്തെ പോളിംഗ് തുടങ്ങിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തതോടെയാണ് പോളിംഗ് നിര്‍ത്തിയത്. ഉദ്യോഗസ്ഥനെ മാറ്റുകയും ചെയ്തു.

1

ഈ ബൂത്തില്‍ 19 പേരാണ് വോട്ട് ചെയ്തത്. വോട്ടിംഗ് നിര്‍ത്തിയതോടെ, ഇവര്‍ക്ക് വീണ്ടും വോട്ട് ചെയ്യാനായി അവസരം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം മന്ത്രി എസി മൊയ്തീനും ഇതേ പോലെ നേരത്തെ വോട്ട് ചെയ്തിട്ടുണ്ട്. തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഇത് റദ്ദാക്കുമോ എന്ന് വ്യക്തമല്ല. മന്ത്രി 6.55നാണ് വോട്ട് രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കര്‍ അറിയിച്ചു.

അനില്‍ അക്കര എംഎല്‍എ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി മന്ത്രി തന്റെ ബൂത്തിലെ ആദ്യ വോട്ടറായി തന്നെയാണ് എത്താറുള്ളത്. ഇത്തവണയും വോട്ട് രേഖപ്പെടുത്താന്‍ മന്ത്രി എത്തിയത് നേരത്തെയാണ്. രാവിലെ 6.40നാണ് മന്ത്രി ബൂത്തിലെത്തിയത്. വരിയിലെ ഒന്നാമനും മന്ത്രി തന്നെയായിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ തന്നെയാണ് മന്ത്രിയോട് വോട്ട് രേഖപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഇതോടെയാണ് മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തിയത്.

മന്ത്രി വോട്ട് ചെയ്യാന്‍ കയറുമ്പോള്‍ ഏഴ് മിനുട്ടുകള്‍ പോളിംഗ് തുടങ്ങാനായി ബാക്കിയുണ്ടായിരുന്നു. ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഏജന്റുമാരോ മറ്റാരെങ്കിലുമോ ഇതില്‍ എതിര്‍പ്പും അറിയിച്ചില്ല. ഇതോടെ മന്ത്രി വോട്ട് ചെയ്ത് ബൂത്ത് വിട്ട് പോവുകയായിരുന്നു. അനില്‍ അക്കര ഇക്കാര്യം ഉന്നയിച്ചതോടെ വലിയ വാര്‍ത്തയാവുകയും ചെയ്തു. അതേസമയം രണ്ടാം ഘട്ട പോളിംഗിനിടെ പലയിടത്തും വോട്ടിംഗ് തടസ്സപ്പെടുന്നുണ്ട്. യന്ത്ര തകരാര്‍ ആണ് പലയിടത്തും പ്രതിസന്ധിയുണ്ടാക്കുന്നത്. തൃശൂരും എറണാകുളത്തും പാലക്കാട്ടും ഇത്തരം പ്രതിസന്ധികളുണ്ടായി.

Recommended Video

cmsvideo
Actor Mammootty's name missing in voter’s list, fails to cast vote | Oneindia Malayala

English summary
polling starts at 6 o clock at kottayam elamkadu ward, after protest polling stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X