Ponnani Result 2024-പൊന്നാനി തിരഞ്ഞെടുപ്പ് ഫലം: പൊന്നാനിയില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് മുന്നേറ്റം. ആദ്യ സൂചനകളില്‍ അബ്ദുസദ് സമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്.മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗിന്റെ മറ്റൊരു കോട്ടയാണ് പൊന്നാനി. മണ്ഡലത്തിലെ ജനവിരുദ്ധ വികാരത്തെ മറികടക്കാന്‍ സമദാനിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കൊണ്ടുവന്നത്. മികച്ച പ്രതിച്ഛായയുള്ളതും ഇതിന് കാരണമായിരുന്നു. ലീഗിലെ തന്നെ മുന്‍ നേതാവായിരുന്നു കെഎസ് ഹംസയെയാണ് പൊന്നാനി പിടിക്കാനായി സിപിഎം നിയോഗിച്ചത്. ബിജെപി നിവേദിത സുബ്രഹ്‌മണ്യനെയും കളത്തിലിറക്കി.
പ്രത്യക്ഷത്തില്‍ മണ്ഡലത്തില്‍ മുസ്ലീം ലീഗിനെ പരാജയപ്പെടുത്തുന്ന ഘടകങ്ങള്‍ ഒന്നുമില്ല. പക്ഷേ സമസ്തയുടെ വോട്ടും, ലീഗിലെ തന്നെ ഇടഞ്ഞുനില്‍ക്കുന്ന വിമത വോട്ടുകളും മറിഞ്ഞാല്‍ തീര്‍ച്ചയായും വിജയം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സമസ്ത സിപിഎമ്മിനോട് കൂടുതല്‍ അടുത്തത് ലീഗിനുള്ളില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരുന്നു.
2019ല്‍ റെക്കോര്‍ഡ് മാര്‍ജിനിലാണ് ഇടി മുഹമ്മദ് ബഷീര്‍ മണ്ഡലത്തില്‍ വിജയിച്ചത്. 1,93273 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇടിക്ക് ലഭിച്ചത്. പിവി അന്‍വര്‍ വന്നിട്ടും എല്‍ഡിഎഫിന് കാര്യമായ നേട്ടമുണ്ടായിരുന്നില്ല. ഇത്തവണ മണ്ഡലത്തില്‍ വോട്ടുകുറയുമെന്നാണ് സര്‍വേകളും സൂചിപ്പിക്കുന്നത്. ഫലം വരുമ്പോള്‍ ഒന്നും സംഭവിക്കില്ലെന്നു് യുഡിഎഫും, അട്ടിമറി നടക്കുമെന്ന് എല്‍ഡിഎഫും പറയുന്നു.
പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം വണ്‍ഇന്ത്യ മലയാളത്തോടൊപ്പം തത്സമയം അറിയാം.
Jun 04, 2024, 4:01 pm IST
സമദാനിയുടെ ഭൂരിപക്ഷവും രണ്ട് ലക്ഷം കടന്നു. ലീഗ് കോട്ടയില്‍ കാര്യമായ മത്സരമൊന്നും സമദാനിക്ക് നേരിടേണ്ടി വന്നില്ല.
Jun 04, 2024, 12:12 pm IST
പൊന്നാനിയില്‍ ലീഡുയര്‍ത്തി സമദാനി. ഒരു ലക്ഷം പിന്നിട്ട് ലീഡ് നില. തീര്‍ത്തും ഏകപക്ഷീയമായ വിജയമാണ് യുഡിഎഫ് നേടിയത്. ഒരിക്കല്‍ കൂടി കോടട്ട കാക്കാനും മുസ്ലീം ലീഗിന് സാധിച്ചു.
Jun 04, 2024, 10:41 am IST
പൊന്നാനിയില്‍ ജയം ഉറപ്പിച്ച് സമദാനി. കൃത്യമായ മുന്നേറ്റത്തോടെ ഒരു ഘട്ടത്തില്‍ പോലും പിന്നില്‍ പോകാതെയാണ് ലീഗ് മണ്ഡലം പിടിച്ചിരിക്കുന്നത്.
Jun 04, 2024, 10:05 am IST
സമദാനി 22000 വോട്ടുകളില്‍ കൂടുതല്‍ നേടി പൊന്നാനിയില്‍ ലീഡ് ചെയ്യുന്നു. മുസ്ലീം ലീഗിന്റെ കോട്ടയില്‍ ഇത്തവണ വലിയ മാറ്റങ്ങളൊന്നും പ്രകടമായിരുന്നില്ല.
Jun 04, 2024, 8:49 am IST
പൊന്നാനിയില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് മുന്നേറ്റം. ആദ്യ സൂചനകളില്‍ അബ്ദുസദ് സമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്.
8:49 AM, 4 Jun
പൊന്നാനിയില്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ യുഡിഎഫ് മുന്നേറ്റം. ആദ്യ സൂചനകളില്‍ അബ്ദുസദ് സമദ് സമദാനിയാണ് ലീഡ് ചെയ്യുന്നത്.
10:05 AM, 4 Jun
സമദാനി 22000 വോട്ടുകളില്‍ കൂടുതല്‍ നേടി പൊന്നാനിയില്‍ ലീഡ് ചെയ്യുന്നു. മുസ്ലീം ലീഗിന്റെ കോട്ടയില്‍ ഇത്തവണ വലിയ മാറ്റങ്ങളൊന്നും പ്രകടമായിരുന്നില്ല.
10:41 AM, 4 Jun
പൊന്നാനിയില്‍ ജയം ഉറപ്പിച്ച് സമദാനി. കൃത്യമായ മുന്നേറ്റത്തോടെ ഒരു ഘട്ടത്തില്‍ പോലും പിന്നില്‍ പോകാതെയാണ് ലീഗ് മണ്ഡലം പിടിച്ചിരിക്കുന്നത്.
12:12 PM, 4 Jun
പൊന്നാനിയില്‍ ലീഡുയര്‍ത്തി സമദാനി. ഒരു ലക്ഷം പിന്നിട്ട് ലീഡ് നില. തീര്‍ത്തും ഏകപക്ഷീയമായ വിജയമാണ് യുഡിഎഫ് നേടിയത്. ഒരിക്കല്‍ കൂടി കോടട്ട കാക്കാനും മുസ്ലീം ലീഗിന് സാധിച്ചു.
4:01 PM, 4 Jun
സമദാനിയുടെ ഭൂരിപക്ഷവും രണ്ട് ലക്ഷം കടന്നു. ലീഗ് കോട്ടയില്‍ കാര്യമായ മത്സരമൊന്നും സമദാനിക്ക് നേരിടേണ്ടി വന്നില്ല.