Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപർ അടിച്ചില്ലെങ്കിൽ വിഷമിക്കേണ്ട, ഇതാ പൂജ ബംപർ എത്തി; വെറും 300 രൂപ മതി, 12 കോടി കൈയിലെത്തും

കൊച്ചി: കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ ലോട്ടറിയുടെ പ്രകാശനം ഇന്ന് നടന്നു. പൂജ ബംപർ BR 100 ഭ്യാഗ്യക്കുറിയാണ് പ്രാകാശനം ചെയ്‌തത്‌. ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് കഴിഞ്ഞതിന്റെ ക്ഷീണം അവസാനിക്കുന്നതിന് മുൻപേയാണ് അടുത്ത ബംപറുമായി ലോട്ടറി വകുപ്പ് എത്തിയിരിക്കുന്നത്. ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് ഭാഗ്യക്കുറിയുടെ പ്രകാശനം നടന്നത്. തിരുവോണം ബംപർ നറുക്കെടുപ്പ് ചടങ്ങിൽ വച്ചായിരുന്നു ഇത് നടന്നത്.

ഓണം ബംപറിന്റെ അത്ര പൊലിമയില്ലെങ്കിലും പൂജ ബംപറും മലയാളികൾ ഏറ്റെടുക്കാറാണ് പതിവ്. സമ്മാനത്തുക കുറവാണെങ്കിലും ടിക്കറ്റ് നിരക്കിലെ കുറവ് കൂടി ഇതിനെ ജനപ്രിയമാക്കുന്നു. പൂജ ബംപർ ലോട്ടറിയുടെ വിൽപ്പന നാളെ മുതൽ തുടങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഓണം ബംപറിൽ കൈപൊള്ളിയവർക്ക് ഒന്ന്കൂടി ഭാഗ്യ പരീക്ഷണം നടത്താനുള്ള അവസരമാണ് ലോട്ടറി വകുപ്പ് നൽകിയിരിക്കുന്നത്.

poojabumperlottery2024issues

പൂജ ബംപർ BR 100: കൂടുതൽ വിവരങ്ങൾ

തിരുവോണം ബംപർ കഴിഞ്ഞാൽ പിന്നെ മികച്ച രീതിയിൽ വിൽപ്പന നടക്കുന്ന ലോട്ടറി കൂടിയാണിത്. വലിയ സമ്മാനത്തുക തന്നെയാണ് ഇതിനെ ആകർഷണീയമാക്കുന്നത്. കഴിഞ്ഞ തവണ ഏകദേശം 39 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്. ഇക്കുറി ഇത് അമ്പത് ലക്ഷം കടക്കുമോ എന്നാണ് ലോട്ടറി വകുപ്പ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ തവണ മുതൽ ഈ ഭാഗ്യക്കുറിയുടെ സമ്മാനത്തുക ഉയർത്തിയിരുന്നു.

2022 വരെ 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനമായി നൽകിയിരുന്നതെങ്കിൽ കഴിഞ്ഞ വർഷം മുതൽ ഇത് 12 കോടിയാക്കി. ഇത്തവണയും അത് തന്നെയാണ് സമ്മാനത്തുക. ടിക്കറ്റ് വില 300 രൂപയാണ്. രണ്ടാം സമ്മാനം ഉൾപ്പെടെ മികച്ച സമ്മാന ഘടനയോടെയാണ് ഈ ലോട്ടറി എത്തുന്നത്. അടുത്ത മാസമായിരിക്കും നറുക്കെടുപ്പ് നടക്കുക.

4 കോടിയാണ് പൂജാ ബംപറിൽ രണ്ടാം സമ്മാനമായി ലഭിക്കുക. ഒരു കോടി വീതം നാല് പേർക്കാണ് സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്) നൽകും. മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു സീരീസ്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയും കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഇതിൽ കൊടുക്കുന്നുണ്ട്.

ഓണം ബംപർ 2024 നറുക്കെടുപ്പ്

അതേസമയം, ഇന്ന് നറുക്കെടുപ്പ് നടത്തിയ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 എന്ന വയനാട്ടിൽ വിട്ട ടിക്കറ്റിനാണ് ലഭിച്ചത്. ആരാണ് ടിക്കറ്റ് ഉടമ എന്ന കാര്യം ഇതുവരെ അറിവായിട്ടില്ല. പനമരത്തെ എസ്ജെ ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+