മാര്‍പ്പാപ്പയുടെ അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞു: ആരോഗ്യവാനായിരിക്കുന്നുവെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യ നില മികച്ച രീതിയില്‍ തുടരുന്നതായി വത്തിക്കാന്‍. 2013 ല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രിയയോട് പോപ് മികച്ച രീതിയില്‍ പ്രതികരിച്ചു. ജനറല്‍ അനസ്ത്യേഷ്യയിലാണ് ശസ്ത്രക്രിയ നടത്തിയത് മറ്റ് അടിയന്തര ആവശ്യങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
ശസ്ത്രക്രിയയെക്കുറിച്ചോ അത് എത്രത്തോളം ദീര്‍ഘമായിരുന്നോ എന്ന് തുടങ്ങിയ മറ്റ് വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുന്ന മാർപ്പാപ്പ എത്രനാൾ അവിടെ തുടരുമെന്നതും വ്യക്തമല്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റോം സമയം അർദ്ധരാത്രിക്ക് തൊട്ടുമുമ്പുള്ള പ്രസ്താവനയില്‍ പറയുന്നത്.
വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ടുകൊണ്ടുണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കായാണ് ശസ്ത്രക്രിയ നടത്തിയത്. 10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘം ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കി. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. താന്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Recommended Video
സാരിയില്‍ അതീവ സുന്ദരിയായി സഞ്ജിത ഷെട്ടി; വൈറലായ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications