മൂന്ന് വർഷം മുൻപേ മാർപാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചു;അന്ന് കേന്ദ്രം അവഗണിച്ചെന്ന് കടകംപള്ളി
തിരുവനന്തപുരം; മൂന്ന് വർഷം മുൻപേ തന്നെ മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.3 വർഷം മുമ്പാണ് മാർപ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദർശിച്ചപ്പോഴാണ് മാർപാപ്പ താത്പര്യം അറിയിച്ചത്. തുടർന്ന് അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്ന് കേരള സർക്കാർ കേന്ദ്രത്തിൽ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു.

3 വർഷം മുമ്പാണ് മാർപ്പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കേരള മുഖ്യമന്ത്രിയുടെ ക്ഷണക്കത്തുമായി അദ്ദേഹത്തെ സന്ദർശിക്കാനുള്ള അസുലഭ അവസരം എനിക്ക് ലഭിക്കുന്നത്. പുരോഗമന നിലപാടുകൾ ഉയർത്തി പിടിച്ചിരുന്ന അദ്ദേഹത്തിന് നവോത്ഥാന കേരളത്തിന്റെ സ്നേഹ സമ്മാനങ്ങളും നൽകുകയുണ്ടായി.
കേരളത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്ന അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് അദ്ദേഹം കേരളത്തിലേക്ക് വരാനുള്ള ആഗ്രഹം അറിയിക്കുകയുണ്ടായി. മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായും അദ്ദേഹത്തെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കണമെന്നും കേരള സർക്കാർ കേന്ദ്രത്തിൽ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യം അവഗണിക്കുകയുമായിരുന്നു.
വൈകിയാണെങ്കിലും മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരിക്കുകയാണ്. ബഹു: പ്രധാനമന്ത്രി മാർപ്പാപ്പയെ നേരിട്ട് സന്ദർശിച്ചു ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു. മാർപ്പാപ്പക്ക് ഇന്ത്യയിലേക്ക് സ്വാഗതം, കടകംപള്ളി കുറിച്ചു.
കഴിഞ്ഞ ദിവസം റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി 2000 ജൂണിൽ അവസാനമായി വത്തിക്കാൻ സന്ദർശിച്ചപ്പോൾ അന്നത്തെ മാർപാപ്പയായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനെ കണ്ടിരുന്നു. ഇന്ത്യയും വത്തിക്കാനും തമ്മിൽ 1948-ൽ നയതന്ത്രബന്ധം സ്ഥാപിച്ചതു മുതൽ സൗഹൃദബന്ധമുണ്ട്. ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ.
അതേസമയം കൂടിക്കാഴ്ചയ്ക്കിടെ മാർപാപ്പയെ പ്രധാനമനത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹം ക്ഷണം സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം അവസാനത്തോടെ മാർപാപ്പ ഇന്ത്യ സന്ദർശിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ട്.
ഭക്തിയുടെ കനല്‍ ചൂടിലേക്ക്! വടക്കേ മലബാറിൽ ഇനി തെയ്യക്കാലം..ചിത്രങ്ങൾ
ഹോളിവുഡ് നടിയല്ല.. .ഞെട്ടിച്ച ലുക്കിൽ വീണ്ടും സാനിയ ഇയ്യപ്പൻ..വൈറൽ ഫോട്ടോകൾ












Click it and Unblock the Notifications