എംഎച്ചും സീസറും കണികാണാനില്ല; നീണ്ട ക്യൂ നിന്നാൽ കിട്ടുക കേട്ടുകേൾവിയില്ലാത്ത ബ്രാൻഡ്, ജനപ്രിയ മദ്യങ്ങൾ എവിടെ
തിരുവനന്തപുരം: കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട മദ്യശാലകള്‍ വീണ്ടും തുറന്ന് രണ്ട് ആഴ്ചകള്‍ തികയുന്നേ ഉള്ളൂ. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മദ്യം ലഭിച്ച സന്തോഷം എല്ലാവര്‍ക്കും ഉണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ എവിടെ പോയെന്ന് ചോദിക്കുകയാണ് മദ്യപാനികള്‍. പ്രീമിയം വിഭാഗത്തില്‍പ്പെട്ട ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്കും ഇടത്തരം വിലയ്ക്ക് ലഭിക്കുന്ന റമ്മുകളും ഇപ്പോള്‍ ബീവറേജില്‍ കണികാണാനില്ല.
ബാലുശേരി മണ്ഡലത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എ പങ്കെടുത്ത വിവിധ പരിപാടികള്‍: ചിത്രങ്ങള്‍ കാണാം

ബീവറേജിന് മുന്നിലെ നീളന്‍ ക്യൂ നിന്നാല്‍ ഇപ്പോള്‍ മദ്യപാനികള്‍ക്ക് ലഭിക്കുന്നത് കേട്ടു കേള്‍വി പോലുമില്ലാത്ത ബ്രാന്‍ഡുകള്‍. ഇത്തരം ബ്രാന്‍ഡുകൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന മദ്യപാനികള്‍ പറയുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ബാറുകളും ചില്ലറ വില്‍പ്പന ശാലകളും അടഞ്ഞതോടെ ബീവറേജസ് കോര്‍പ്പറേഷന്‍ കമ്പനികള്‍ക്ക് നല്‍കുന്ന ഓര്‍ഡറുകള്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ ക്ഷാമത്തിന് പ്രധാനകാരണം.

മദ്യപാനികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ എംഎച്ച്, ഫ്രഞ്ച് ബ്രാന്‍ഡി, ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എംസി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒസി തുടങ്ങിയ ബ്രാന്‍ഡുകള്‍ ഒന്നും തന്നെ കേരളത്തിലെ വില്‍പ്പനശാലകളില്‍ ലഭിക്കുന്നില്ല. പ്രീമിയം ബ്രാന്‍ഡുകള്‍ ഇപ്പോള്‍ കേരളത്തില്‍ ബോട്ടില്‍ ചെയ്യാത്തതും ക്ഷാമത്തിന് കാരണമെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ എത്തുന്ന പ്രീമിയം മദ്യങ്ങളില്‍ മിക്കതും ബോട്ടില്‍ ചെയ്യുന്നത് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ്. എന്നാല്‍ വിലകുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നാണ് ബ്ലെന്‍ഡിംഗും ബോട്ടിലിംഗും നടത്തുന്നത്. കൂടാതെ കൊവിഡിനെ തുടര്‍ന്ന് മദ്യ നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം വെട്ടിക്കുറച്ചതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായി.

സംസ്ഥാനത്തെ ഓരോ വിപണന ശാലയിലെയും ബ്രാന്‍ഡുകളുടെ ചെലവ് കണക്കാക്കിയാണ് ബെവ്‌കോ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍ ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയാലും സ്‌റ്റോക്കില്ലാത്തിനാല്‍ മദ്യം എത്തിക്കാന്‍ സാധിക്കുന്നില്ല. കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ലോറികള്‍ എത്തുന്നതിനുള്ള തടസവും ക്ഷാമത്തിന് പ്രധാന കാരണമായി.

അതേസമയം, മാര്‍ജിന്‍ വിഷയത്തില്‍ തീരുമാനമാകാത്തതിനാല്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പ്പന ശാലകളില്‍ ബിയറും വൈനും മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 23 വെയര്‍ഹൗസ് ഗോഡൗണുകളാണുള്ളത്. ഇവിടെ മദ്യം സ്‌റ്റോക്ക് ചെയ്താണ് ചില്ലറ വില്‍പ്പന ശാലകള്‍ക്ക് വിതരണം ചെയ്യുന്നത്.
നിത്യാ മേനോൻ തെലുങ്കിൽ കണ്ണമ്മയായി എത്തുന്നു, അറിയാം പുതിയ വിശേഷങ്ങളും ചിത്രങ്ങളും












Click it and Unblock the Notifications