Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബൈര്‍ കൊലപാതകം: ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് കേസ് അന്വേഷണം; എസ്പി

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പാലക്കാട് എസ് പി ആർ വിശ്വനാഥൻ. കേസിന്റെ പ്രാഥമിക അന്വേഷണം ആർ എസ് എസ് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട സുബൈറിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ഈ അന്വേഷണം എന്നും എസ് പി വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും ആർ വിശ്വനാഥൻ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിൽ ഉളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

1

ഇതിൽ മൂന്ന് സി.ഐ മാരും ഉണ്ടെന്ന് എസ് പി വ്യക്തമാക്കി. അക്രമികൾ എത്തിയത് കാറിലായിരുന്നു. ഈ കാറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ബി ജെ പി - ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ആണ് ഇതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന പ്രാഥമിക നിഗമനം. ഇയാൾ കൊല്ലപ്പെട്ടിരുന്നു.രാഷ്ട്രീയ വൈരാഗ്യം കാരണം ആയിരിക്കാം സുബൈറിന്റെ മരണം എന്നാണ് വിലയിരുത്തൽ. എന്നാൽ ആർ എസ് എസിന്റെ രാഷ്ട്രീയ വൈരാഗ്യം സംബന്ധിച്ച് കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛൻ അബൂബക്കർ പൊലീസിന് മൊഴി നൽകി.

2

അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് നിലവിലെ കേസ് അന്വേഷണം പുരോഗമിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം കണക്കിലെടുത്ത് ആണ് നിലവിലെ കേസ് അന്വേഷണം. നടന്നത് രാഷ്ട്രീയ കൊലപാതകം ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾ ആരാണെന്നും നിലവിൽ വ്യക്തമല്ല. അക്രമികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്. ഇക്കാര്യവും വ്യക്തമല്ല. ഇതിന് മുൻപ് കൊല്ലപ്പെട്ട സുബൈറിന് ഇത്തരത്തിലുള്ള ഭീഷണി എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി.

3

അതേസമയം, പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

4

അതേസമയം, രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാക്ഷി അഗർവാളിന്റെ ഈ നോട്ടത്തിൽ ദാ ആരാധകർ വീണ് പോകില്ലെ; ഇൻസ്റ്റ ഇളക്കി മറിച്ച ചിത്രങ്ങൾ ഇത്

5

കൊലപാതകത്തിൽ മരിച്ച സുബൈർ പോപ്പുലർ ഫ്രണ്ട് പ്രാദേശിക പ്രവർത്തകൻ ആണ്. പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലപ്പെട്ടതിന്റെ കാരണമോ ഇതിന്റെ പക വീട്ടലോ ആകാം ഈ കൊലപാതകത്തിന് പിന്നിൽ എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന സംശയം. കൃത്യമായും സുബൈറിനെ ലക്ഷ്യമിട്ടായിരുന്നു അക്രമി സംഘം എത്തിയത്. എന്നാൽ, സുബൈറിന് ഒപ്പം ഉണ്ടായിരുന്ന പിതാവിനെ അക്രമികൾ ആക്രമിച്ചില്ല എന്നാണ് റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ക്രൂരകൃത്യം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+