14ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട്; മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കണം
കോഴിക്കോട്: മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍-പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ സമ്പൂര്‍ണമായി നടപ്പാക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. ഈ ആവശ്യവുമായി ജൂലൈ 14ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കാന്‍ സംഘടനാ നേതൃത്വം തീരുമാനിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം നടപ്പാക്കണം. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ല. പാലോളി കമ്മിറ്റിയുടെ 10 ഇന നിര്‍ദേശങ്ങളും സമ്പൂര്‍ണമായി നടപ്പാക്കിയില്ല. നാമമാത്രമായി നടപ്പാക്കിയ ചില പദ്ധതികള്‍ നുണപ്രചാരണത്തിലൂടെ നിലച്ചിരിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു.

ആമിര്‍ ഖാന്റെയും കിരണ്‍ റാവുവിന്റെയും രസകരമായ ഫോട്ടോകള്‍ കാണാം
സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് നിയോഗിച്ചതാണ് പാലോളി കമ്മിറ്റി. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം 2011ല്‍ നടപ്പാക്കിയ മുസ്ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഹൈക്കോടതി റദ്ദാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായി അനുവദിച്ച സ്‌കോളര്‍ഷിപ്പില്‍ ക്രൈസ്തവ പിന്നാക്ക വിഭാഗത്തിനും പ്രാതിനിധ്യം നല്‍കി. ഇങ്ങനെയാണ് 80-20 അനുപാതമായി നടപ്പാക്കിയത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കിയതോടെ സ്‌കോളര്‍ഷിപ്പ് പദ്ധതി നിലച്ചു.
മുസ്ലിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പദ്ധതി ഭാവിയില്‍ കോട്ടമില്ലാതെ നടപ്പാക്കാന്‍ നടപടി വേണം. കുറ്റമറ്റ രീതിയില്‍ നിയമ നിര്‍മാണം നടത്തണം. പത്തിന നിര്‍ദേശങ്ങള്‍ പാലൊളി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇത് നടപ്പാക്കിയില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ മുസ്ലിങ്ങള്‍ക്ക് അനുവദിച്ച ക്ഷേമ പദ്ധതികളും മറ്റും നടപ്പാക്കാന്‍ നടപടി സ്വീകരിക്കണം. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനം.
കിടിലന്‍ സെക്‌സി ലുക്കില്‍ പാര്‍വ്വതി നായര്‍; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications