Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹങ്കാരികളെ ഈ പാർട്ടിക്ക് വേണ്ട; ശ്യാമളയ്ക്കെതിരെ പോരാളി ഷാജിയും, അമ്പരന്ന് സിപിഎം

കണ്ണൂർ: ആന്തൂരിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. നഗരസഭാ ജീവനക്കാരുടെ മേൽ കുറ്റം ചുമത്തി നേതാക്കൾ രക്ഷപെടാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ആന്തൂർ നഗരസഭ അധ്യക്ഷ ശ്യാമളയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സിപിഎം അനുകൂല ഫേസ്ബുക്ക് പേജായ പോരാളി ഷാജിയും നഗരസഭ അധ്യക്ഷയെ തള്ളി രംഗത്ത് എത്തി.

അഹങ്കാരികളെ പാർട്ടിക്ക് വേണ്ടെന്നും നഗരസഭാ ജീവനക്കാർ കുറ്റക്കാരാണെങ്കിൽ അധ്യക്ഷ കൂടുതൽ കുറ്റക്കാരിയാണെന്നും പോരാളി ഷാജി എന്ന സിപിഎം അനുകൂല ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിൽ പറയുന്നു. സൈബർ ഇടങ്ങളിൽ സിപിഎമ്മിന് വേണ്ടി നിലകൊള്ളുന്ന പേജിൽ ഇത്തരമൊരു പോസ്റ്റ് കണ്ടതോടെ ഫോളോവേഴ്സും അമ്പരന്നു.

വിമർശനം

വിമർശനം

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ആന്തൂരിൽ കൺവെൻഷൻ സെന്‍ററിന്​ അനുമതി ലഭിക്കാത്തതിനെ തുടർന്ന്​ പ്രവാസി വ്യവസായി ആത്​മഹത്യ ചെയ്​ത സംഭവത്തിൽ നഗരസഭാ അധ്യക്ഷ ശ്യാമളക്കെതിരെ സിപിഎം നടപടിയെടുക്കണം. ജനവികാരം കണ്ടില്ലെന്ന്​ നടിക്കരുത്. പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം.

പുറത്ത് പോവുക

പുറത്ത് പോവുക

ദേഷ്യം, പക, അഹംകാരം ഇതൊക്കെ അടക്കി വെക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി മാത്രം ആയി തുടരുക. അല്ലാതെ രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോയാൽ തുലയുന്നത് ഒരു ജനതയുടെ ജീവൻ പണയം വെച്ചു ഉണ്ടാക്കിയ പാർട്ടി അടിത്തറ ആണ്. വ്യക്തിയെക്കാൾ പ്രസ്ഥാനമാണ് വലുത്. തെറ്റുണ്ടെങ്കിൽ തിരുത്തണം. യാതൊരു സംശയവുമില്ല. അത് പുറകോട്ടല്ല മുന്നിലേക്ക് തന്നെ നമ്മെ നയിക്കും.

 ജനങ്ങൾ പൊറുക്കില്ല

ജനങ്ങൾ പൊറുക്കില്ല

മറ്റുള്ള പാർട്ടിക്കാർ തെറ്റ്‌ ചെയ്യുതാലും അനുഭാവികളും പ്രവർത്തകരും വോട്ട്‌ ചെയ്യും. സിപിഎം തെറ്റ്‌ ചെയ്താൽ ജനങ്ങൾ പൊറുക്കില്ല അത്‌ ഓർമ്മ ഉണ്ടാവണം ഒരോ നേതാക്കൾക്കും. ഇഎംഎസിനും എകെജിക്കും നായനാർക്കുംവിഎസിനും പിണറായിക്കും സ്വീകരിക്കാമെങ്കിൽ എന്തുകൊണ്ട്‌ അധ്യക്ഷക്ക്‌
നടപടിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് സിപിഎമ്മിന്റെ തണലിൽ വളർന്നവർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എന്നും ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

 വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ
പുതിയതായി പണികഴിപ്പിച്ച കൺവെൻഷൻ സെന്ററിന് പലതവണ അനുമതി നിഷേധിച്ചതിൽ മനംനൊന്താണ് പ്രവാസി വ്യവസായിയായ സാജൻ ആത്മഹത്യ ചെയ്യുന്നത്. അനുമതി വൈകുന്നത് ചൂണ്ടിക്കാട്ടി നഗരസഭ അധ്യക്ഷയായ പികെ ശ്യാമളയ്ക്ക് പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സമിതിയംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള.

നഗരസഭയ്ക്ക് പങ്കില്ല

അതേ സമയം സംഭവത്തിൽ നഗരസഭ ഭരണ സമിതിക്ക് പങ്കില്ലെന്ന നിലപാടിലാണ് അധ്യക്ഷ. വിഷയത്തിൽ അന്തിമ തീരുമാനം പാർട്ടി തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ശ്യാമള. നഗരസഭ അധ്യക്ഷയ്ക്കെതിരെ നടപടി വേണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലും ആവശ്യം ഉയർന്നതായാണ് സൂചന. ഉദ്യോഗസ്ഥർക്കൊപ്പം തന്നെ നഗരസഭാ അധ്യക്ഷയ്ക്കെതിരെയും ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തണമെന്നാണ് സാജന്റെ കുടുംബം ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+