നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പിഴച്ച് മുഖ്യമന്ത്രി, പറഞ്ഞതെല്ലാം തെറ്റ്, പട്ടിക പരിഷ്‌കരിക്കും
ദില്ലി: ദരിദ്രരുടെ എണ്ണം രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്ന് കഴിഞ്ഞ ദിവസം നീതി ആയോഗിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത് ഏറ്റുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വലിയ പ്രചാരണം തന്നെ നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം പിഴച്ചെന്നാണ് വ്യക്തമാകുന്നത്. നീതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക തയ്യാറാക്കിയത് 2015-16ലെ കുടുംബാരോഗ്യ സര്‍വേ നാലിന്റെ അടിസ്ഥാനത്തിലാണ്. അതേസമയം 2019-20ലെ കുടുംബാംരോഗ്യ സര്‍വേ അഞ്ചിന്റെ ഫലവും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ സൂചിക പട്ടിക പരിഷ്‌കരിക്കുമെന്ന് നീതി ആയോഗ് അറിയിച്ചിരിക്കുകയാണ്. ഇതോടെ എല്‍ഡിഎഫിന് വലിയ തിരിച്ചടിയുണ്ടായിരിക്കുകയാണ്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ജനക്ഷേപം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണെന്നായിരുന്നു മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ ഈ അവകാശവാദമാണ് പൊളിഞ്ഞത്. കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് 2015-16ലെ സര്‍വേ അടിസ്ഥാനമാക്കിയുള്ളതാണെന്ന് നീതി ആയോഗ് പറയുന്നു. അങ്ങനെയെങ്കില്‍ ഈ നേട്ടം എല്‍ഡിഎഫ് 2016ല്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ളതാണ്. യുഡിഎഫിന് അര്‍ഹമാണ് ഈ നേട്ടം. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അതിന് ശേഷമആണ് അധികാരത്തിലേറിയത്.
പോഷകാഹാരം, ശിശു-കൗമാര മരണ നിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഹാജര്‍നില, പാചക ഇന്ധന ലഭ്യത, ശുചിത്വ, കുടിവെള്ള ലഭ്യത, വൈദ്യുതി, വീട്, സമ്പാദ്യം, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ദാരിദ്ര്യ സൂചിക തയ്യാറാക്കുന്നത്. ഇപ്പോഴത്തെ സൂചിക അനുസരിച്ച് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് ബീഹാറിലാണ്. കേരളവും മറ്റ് സംസ്ഥാനങ്ങളുമായി വലിയ അന്തരമാണ് ഉള്ളത്. അതേസമയം സുസ്ഥിര വികസനത്തില്‍ മാത്രമല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലും കേരളം നമ്പര്‍ വണ്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മള്‍ട്ടി ഡയമന്‍ഷണല്‍ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. പട്ടിക പ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍ 0.71 ശതമാനം മാത്രമാണെന്നും നേരത്തെ മുഖ്യമന്ത്രി കുറിച്ചിരുന്നു.
കേരളം കഴിഞ്ഞാല്‍ ഗോവയിലാണ് ഏറ്റവും കുറവ് ദരിദ്രരുള്ളത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടില്‍ 4.89 ശതമാനവും കര്‍ണാടകത്തില്‍ 13.16 ശതമാനവും ദരിദ്രരുണ്ട്. അതേസമയം ബീഹാറില്‍ ജനസംഖ്യയുടെ 51.91 ശതമാനവും ദരിദ്രരാണ്. ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും യുപിയില്‍ 37.79 ശതമാനവും ദരിദ്രവിഭാഗത്തിലാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടിലുണ്ട്. അതേസമയം അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ നമ്മുടെ നാടില്‍ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാന്‍ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി ഏവരും ഒരുമിച്ചു നില്‍ക്കണം. അഭിമാനപൂര്‍വം ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications