കാരാട്ട് പക്ഷം സിപിഎമ്മിലെ ബിജെപിയുടെ ബി ടീമെന്ന് എംഎം ഹസന്‍
കാരാട്ട് പക്ഷം ബി ജെ പിയുടെ ബി ടീമെന്ന് എംഎം ഹസന്‍; ലാവലിനും ടി.പി കേസും പ്രേരണ
കോഴിക്കോട്: സീതാറാം യെച്ചൂരിയുടെ നയം വോട്ടിനിട്ട് തള്ളിപ്പിച്ച പ്രകാശ് കാരാട്ട് വിഭാഗം സിപിഎമ്മിലെ ബിജെപിയുടെ ബി-ടീമാണെന്ന് കെപിസിസി പ്രസിഡന്‍റ് എംഎം ഹസ്സന്‍. അവരുടെ വിജയമാണ് കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടായിരിക്കുന്നത്. ബിജെപിക്ക് ശക്തിയുള്ള പ്രദേശങ്ങളിലെ കേന്ദ്രകമ്മിറ്റി അംഗങ്ങളാണ് രാഷ്ട്രീയ യാഥാര്‍ത്ഥ്യം മനസ്സിലാക്കി സീതാറാം യെച്ചൂരിയുടെ ലൈനിന് പിന്തുണ നല്‍കിയത്.
എന്നാല്‍ കേന്ദ്രകമ്മിറ്റിയിലെ കേരളത്തില്‍ നിന്ന് മുന്‍തൂക്കമുള്ള അംഗങ്ങളെ ഉപയോഗിച്ചാണ് യെച്ചൂരിയുടെ നയത്തെ കാരാട്ട് പരാജയപ്പെടുത്തിയത്. ഇതില്‍ നിന്ന് കാരാട്ട് പക്ഷത്തിന്‍റെ താത്പര്യം എന്തെന്ന് തിരിച്ചറിയാമെന്ന് ഹസ്സന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയന്‍ പ്രതിയായ എസ് എന്‍ സി ലാവ്‌ലിന്‍ കേസും ടി പി ചന്ദ്രശേഖരന്‍ കേസിലെ പുന:രന്വേഷണവും പ്രകാശ് കാരാട്ടിന്‍റെ അടുത്ത ബന്ധു നടത്തുന്ന ന്യൂസ് ചാനലിനെതിരായ കേസും ഒതുക്കി തീര്‍ക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്ത് അവര്‍ ബിജെപി നേതൃത്വത്തെ സന്തോഷിപ്പിക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിലെ വിഭാഗീയത കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications