പ്രണബ് ജ്യോതിനാഥ് സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. സംസ്ഥാനം നല്‍കിയ പാനലില്‍ നിന്നാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. നിലവില്‍ കായിക, യുവജനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രണബ് ജ്യോതിനാഥ്.

നിലവിലെ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് നിയമനം. 2005 ഐഎഎസ് ബാച്ചിലുള്ള പ്രണബ് മുമ്പ് കൊല്ലം കളക്ടറായിരുന്നു.












Click it and Unblock the Notifications