പ്രയാര്‍ ഗോപാലകൃഷ്ണന് വര്‍ഗ്ഗീയവാദി! ശബരിമല സ്ത്രീ പ്രവേശനത്തെപ്പറ്റി മിണ്ടരുതെന്ന് മന്ത്രി...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകഷ്ണനെതിരെ രൂക്ഷ വിമര്‍ശനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒറു വര്ഗ്ഗീയവാദിയെപ്പോലെയാണ് പ്രയാര്‍ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നതെന്നാണ് കടകംപള്ളിയുടെ വിമര്‍ശനം.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണോ എന്ന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായം പറയേണ്ടകാര്യമില്ലെന്നും കടകംപള്ളി തുറന്നടിച്ചു. ശബരിമല വികസനവുമായി ബന്ധപ്പെട്ട് പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പ്രയാര്‍ഗോപാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായ വാക് പോര് നടന്നിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് മന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അവലോകനയോഗത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കാണിച്ചത് മര്യാദകെട്ട സമീപനമായിരുന്നു. ഒരു മുരച്ച വര്‍ഗ്ഗീയവാദിയുടെ ശബ്ദമാണ് അവിടെ കേട്ടത്. മുഖ്യമന്ത്രിക്കെതിരെ ആക്രോശിക്കുക വഴി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനായിരുന്നു പ്രയാറിന്റെ ശ്രമമെന്നും കടകംപള്ളി ആരോപിച്ചു.
വികാരപരമായല്ല വിവേകത്തോടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേര മറന്ന് പ്രവര്‍ത്തിക്കുന്നുവെന്ന കുറ്റബോധം പ്രയാറിനുണ്ട്. അതുകൊണ്ടാണ് രാജിവയ്ക്കാമെന്ന് വിളിച്ച് പറഞ്ഞതെന്നും കടകംപള്ളി ആരോപിച്ചു. പ്രയാര്‍ ഗോപാലകൃഷണ്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. ആ പദവിയില്‍ ഇരുന്ന് കൊള്ളരുതായ്മകള്‍ പറഞ്ഞ് സ്വയവും കോണ്‍ഗ്രസ് പാര്‍ക്കും മോശം പേരുണ്ടാക്കട്ടെ എന്നും മന്ത്രി പരിഹസിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം തുടരാനാണ് തീരുമാനമെങ്കില്‍ അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയോട് തീരുമാനിച്ച് ചെയ്യട്ടെ. അവലോകനയോഗത്തില്‍ പ്രയാര്‍ മോശമായാണ് പെരുമാറിയത്. എന്നിട്ടും ആത്മസംയമനം പാലിച്ചത് മര്യാദയടുടെ പേരിലാണെന്നും കടകംപള്ളി പറഞ്ഞു.
Read Also: തെരുവ് നായ്ക്കളുടെ ക്രൂരത അവസാനിക്കുന്നില്ല; 550 കോഴികളെ കടിച്ച് കൊന്നു !!!
ശബരിമലയുടെ വികസനത്തിന് ഗുണകരമായ കാര്യങ്ങളാണ് അവലോകനയോഗത്തില്‍ ഉയര്‍ന്ന് വന്നത്. ശബരിമലയില്‍ ദര്‍ശനത്തിന് പണം വാങ്ങാം എന്നത് ഒരു നിര്‍ദ്ദേശം മാത്രമായിരുന്നു. അതിനെച്ചൊല്ലിയുണ്ടായത് അനാവശ്യവിവാദമാണ്. ശബരിമലയില്‍ ഉപവാസം നടത്തിയ പ്രയാര്‍ഗോപാലകൃഷ്ണന്റെ നടപടി സുപ്രീംകോടതിവിധിയുടെ ലംഘനമാണെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications