കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവോണത്തിന് വാമനജയന്തി ആഘോഷമാവാം...! വിവാദ പ്രസ്താവനയുമായി പ്രയാർ ഗോപാലകൃഷ്ണൻ...

  • By Anamika
Google Oneindia Malayalam News

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ മലയാളികള്‍ക്ക് വാമനജയന്തി ആശംസകള്‍ നേര്‍ന്നത് വിവാദമായിരുന്നു. ഓണമെന്നാല്‍ വാമനജയന്തിയാണ് എന്ന തരത്തില്‍ കെപി ശശികല അടക്കമുള്ള ഹിന്ദുത്വവാദികള്‍ പ്രസ്താവനകള്‍ നടത്തിയതും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇത്തവണയും ഓണം അടുക്കുമ്പോള്‍ വാമനജയന്തി വാദങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. തിരുവോണ ദിവസം വാമനജയന്തി ആഘോഷിക്കുന്നതില്‍ തെറ്റില്ലെന്നാണ് ദേവസ്വം പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. വാമനപുരാണം അനുസരിച്ച് മഹാബലിയുടെ സത്ഭരണത്തില്‍ സംപ്രീതനായ മഹാവിഷ്ണു വാമനാവതാരമെടുത്ത് ബലിയെ ചവിട്ടിത്താഴ്ത്തിയത് പാതാളവും ഭൂമിയെപ്പോലെ സ്വര്‍ഗമാക്കാനാണ് എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്ഡ അഭിപ്രായപ്പെട്ടു.

മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...മഞ്ജു വാര്യർ ദിലീപിന്റെ വീട്ടിൽ പോയോ? മീനാക്ഷിയെ കണ്ടോ...? എല്ലാം പുക മാത്രം...

കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!കുട്ടികളില്‍ സാത്താന്‍ സേവ..! ദമ്പതികള്‍ 21 വര്‍ഷം അനുഭവിച്ചത്...അവസാനം ഇങ്ങനെ!

onam

വാമനനെ കുറിച്ച് സത്യവിരുദ്ധമായ കഥകളാണ് പ്രചരിക്കുന്നത്. മഹാബലിയേയും വാമനനേയും ഒരു പോലെ സ്വീകരിക്കുന്ന ചിന്താധാരയാണ് ദേവസ്വം ബോര്‍ഡിന്റേത് എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൊമ്പന്‍ മീശയും കുടവയറും ഒക്കെയായി മഹാബലിയെ ചിത്രീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

English summary
Prayar Gopalakrishnan on Vamana Jayanthi Celebration in Thiruvonam Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X