Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്കില്ല; കാരണം ഇന്ത്യ-പാക് സംഘർഷം, വെർച്വൽ ക്യൂ നിയന്ത്രണം റദ്ദാക്കി

പത്തനംതിട്ട: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കിയതായി റിപ്പോർട്ട്. ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാഹചര്യം കൂടുതൽ വഷളായതോടെയാണ് രാഷ്‌ട്രപതി ശബരിമല യാത്ര റദ്ദാക്കിയതെന്നാണ് ലഭ്യമായ വിവരം. അതിര്‍ത്തിയിലെ സംഘര്‍ഷവും അക്രമസാധ്യതകളും പരിഗണിച്ച് ദ്രൗപതി മുർമുവിന്റെ ശബരിമല യാത്ര ഒഴിവാക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നേരത്തെ ഈ മാസം 18, 19 തീയതികളില്‍ രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ഇത് പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശബരിമലയിൽ അതിന് ആവശ്യമായ വിവിധ ക്രമീകരണങ്ങള്‍ ആരംഭിച്ചിരുന്നു. നിലക്കല്‍ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ഉൾപ്പെടെ ഇതിന്റെ ഭാഗമായി നടന്നിരുന്നു. എന്നാല്‍ ഇപ്പോൾ രാഷ്ട്രപതി ഇവിടേക്ക് എത്തില്ലെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായാണ് വിവരം.

sabarimalatemplepresident

ഇതിന് പിന്നാലെ ഇടവ മാസ പൂജയ്ക്ക് വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോര്‍ഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 18, 19 തീയതികളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ ഒഴിവാക്കിയത്. ഈ ദിവസങ്ങളില്‍ വെര്‍ച്ചല്‍ ക്യൂ ബുക്ക് ചെയ്‌തു കൊണ്ട് തന്നെ തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പദവിയിലിരിക്കെ ശബരിമല സന്ദർശിക്കുന്ന ആദ്യ രാഷ്‌ട്രപതി എന്ന നേട്ടത്തോടെയാണ് ദ്രൗപതി മുർമു ഇവിടേക്ക് എത്തുമെന്ന് അറിയിച്ചത്. നേരത്തെ രാഷ്ട്രപതിയുടെ സന്ദർശനം രാജ്യത്തിനും ക്ഷേത്രത്തിനും വലിയൊരു നാഴികക്കല്ല് ആയിരിക്കുമെന്ന് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നു.

കേരളത്തിൽ മറ്റൊരു പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മെയ് 18ന് പാല സെന്റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്ന് നേരത്തെ നൽകിയ വിവരം. രാഷ്ട്രപതിയുടെ സന്ദർശനത്തോടെ ദേശീയ ശ്രദ്ധ ആകർഷിക്കാമെന്നായിരുന്നു ദേവസ്വം ബോർഡ് ഉൾപ്പെടെ കരുതിയത്.

വിവി ഗിരിയാണ് നേരത്തെ ശബരിമല സന്ദർശിച്ച രാഷ്‌ട്രപതി. എന്നാൽ അത് പദവിയിൽ എത്തുന്നതിനും മുൻപായിരുന്നു. 1969-ൽ രാഷ്ട്രപതിയാകുന്നതിന് മുമ്പ്, 1960-കളുടെ തുടക്കത്തിലാണ് അന്നത്തെ കേരള ഗവർണറായിരിക്കെ അദ്ദേഹം ശബരിമല ക്ഷേത്രം സന്ദർശിച്ചത്. ദ്രൗപതി മുർമു വരുന്നതോടെ ശബരിമല സന്ദർശിക്കുന്ന ആദ്യ സിറ്റിങ് പ്രസിഡന്റ് എന്ന നേട്ടം വന്നുചേരുമെന്നാണ് കരുതിയത്. എന്നാൽ അതിർത്തി സംഘർഷങ്ങൾ അതിന് വിലങ്ങുതടിയാവുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+