ഫാദര്‍ പീഡിപ്പിച്ച പെണ്‍കുട്ടിക്കും കുഞ്ഞിനും ഭീഷണി? പോലിസ് കരുതലോടെ, സുരക്ഷക്ക് വേണ്ടി ചെയ്തത്
കേസ് ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനാലാണ് പെണ്‍കുട്ടിക്കും കുഞ്ഞിനും പ്രത്യേക സുരക്ഷ ഒരുക്കാന്‍ പോലിസ് തീരുമാനിച്ചത്.
കണ്ണൂര്‍: പീഡനത്തിന് ഇരയായി പ്രസവിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കും കുഞ്ഞിനും ജീവന് ഭീഷണി. ഈ സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് പോലിസിന്റെ നീക്കം. കേസെടുത്തതിന് ശേഷം പോലിസ് നടത്തിയ നീക്കങ്ങളെല്ലാം ഇരയുടെ സുരക്ഷ കണക്കിലെടുത്തായിരുന്നു.
ഫാദര്‍ റോബിന് വടക്കുംചേരി പലതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് ഒതുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതിനാലാണ് പെണ്‍കുട്ടിക്കും കുഞ്ഞിനും പ്രത്യേക സുരക്ഷ ഒരുക്കാന്‍ പോലിസ് തീരുമാനിച്ചത്.

വിദ്യാര്‍ഥിനിയെയും കുഞ്ഞിനെയും പോലിസ് കസ്റ്റഡിയിലെടുത്തത് രാത്രിയായിരുന്നു. സുപ്രിംകോടതി മാനദണ്ഡത്തിന് വിരുദ്ധമായ നടപടി ചെയ്യാന്‍ പോലിസ് തീരുമാനമെടുത്തത് ഏറെ ആലോചിച്ച ശേഷമാണെന്നാണ് വിവരം.

നേരം വൈകുന്നത് മൂലം ഇരയുടെ ജീവന് ഭീഷണി വര്‍ധിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് പോലിസ് രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി രക്ഷപ്പെടാനുള്ള സകല നീക്കങ്ങളും നടത്തുമെന്ന് പോലിസിന് ഉറപ്പുണ്ടായിരുന്നു. ഇനി സമയം കളയുന്നത് ശരിയല്ലെന്നു തീരുമാനിച്ചത് സുരക്ഷ ശക്തമാക്കുന്നതിന്െ ഭാഗമായിട്ടാണ്.

കണ്ണൂര്‍ പേരാവൂരില്‍ പീഡനത്തിനിരയായി പ്രസവിച്ച 16കാരി പോലിസിനോട് താന്‍ നേരിട്ട പ്രയാസങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. പള്ളിമേടയില്‍ വച്ച് നിരവധി തവണ പീഡിപ്പിക്കപ്പെട്ട വിവരവും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന്റെ മേല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം കെട്ടിവച്ച് ഫാദര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത് സംബന്ധിച്ചും പോലിസിന് വ്യക്തമായ വിവരം കിട്ടിയിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഫാദര്‍ ശ്രമിച്ചു. ഗര്‍ഭിണി ആയതോടെ സംഭവം മറച്ചുവയ്ക്കാന്‍ കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍തുക നല്കി. ഈ സാഹചര്യത്തില്‍ കേസ് വിവാദമാവുന്നതിന് മുമ്പ് ഇരയെയും കുഞ്ഞിനെയും ഇല്ലാതാക്കാന്‍ നീക്കം നടത്തിയേക്കാമെന്ന് പോലിസ് സംശയിച്ചു. തുടര്‍ന്നാണ് രാത്രി തന്നെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും കസ്റ്റഡിയില്‍ എടുത്തത്.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന് വടക്കുംചേരിയെ തിങ്കളാഴ്ചയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ഫാദര്‍ എല്ലാ ശ്രമവും നടത്തിയിട്ടുണ്ട്. ആദ്യം പിതാവിന്റെ പേര് പറഞ്ഞ കുട്ടിയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തതോടെ ഫാദറിന്റെ നീക്കങ്ങള്‍ പൊളിയുകയായിരുന്നു.

അതിനിടെ പെണ്‍കുട്ടി പ്രസവിച്ചതാണ് എല്ലാം താളം തെറ്റിച്ചത്. പ്രസവിച്ച വിവരം അറിഞ്ഞതോടെ ഫാദര്‍ റോബിന് കാനഡയിലേക്ക് മുങ്ങാന്‍ പദ്ധതിയിട്ടു. കാനഡയിലേക്ക് പോവുന്ന കാര്യം ചില വിശ്വാസികളോട് ഇയാള്‍ പറഞ്ഞിരുന്നു. തനിക്ക് കാനഡയില്‍ പോവേണ്ടതുണ്ടെന്നും പ്രാര്‍ഥിക്കണമെന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാരും ഇക്കാര്യം മറയ്ച്ചുവയ്ക്കാന്‍ ശ്രമം നടത്തിയെന്ന് നാട്ടുകാര്‍ പറയുന്നു. രോഗബാധിതയായ പെണ്‍കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയെന്നാണ് ബന്ധുക്കളോടും അയല്‍ക്കാരോടും വീട്ടുകാര്‍ പറഞ്ഞിരുന്നത്. സഭയുടെ കീഴിലുള്ള ക്രിസ്തു രാജ ആശുപത്രിയില്‍ തന്നെയാണ് പെണ്‍കുട്ടിയെ പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചതും. പെണ്‍കുട്ടിക്ക് പിറന്ന ആണ്‍കുഞ്ഞിനെ ഉടന്‍ മാറ്റുകയായിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മാന്യമായി കഴിഞ്ഞിരുന്ന ഫാദറിന്റെ പൊയ്മുഖമാണ് സംഭവത്തോടെ അഴിഞ്ഞുവീണത്. പെണ്‍കുട്ടികളെ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും അയക്കുന്നതിന് ഇയാള്‍ സഹായിച്ചിരുന്നു. ഇതുവഴി പ്രതി മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.

ഫാദര്‍ കൂടുതല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്ന കാര്യം പോലിസ് പരിശോധിച്ച് വരികയാണ്. ചിലപ്പോള്‍ കൂടുതല്‍ പേരെ കേസില്‍ പ്രതി ചേര്‍ത്തേക്കും. പ്രസവം രഹസ്യമാക്കിയ ആശുപത്രി അധികൃതര്‍ക്കെതിരേയും കേസെടുക്കുമെന്നാണ് പോലിസ് നല്കുന്ന വിവരം. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തറിയുന്നതിലേക്ക് നയിച്ചത്.

ആശുപത്രി അധികൃതര്‍ ഇക്കാര്യം രഹസ്യമാക്കി വച്ചതിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. കേസ് ഒതുക്കി തീര്‍ക്കാനും ശ്രമം നടന്നതായി പോലിസ് പറയുന്നു. കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ഫാദറിനെ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

പ്രതിക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കിയവരെയും കേസില്‍ പ്രതി ചേര്‍ക്കും. കുട്ടികള്‍ക്കെതിരായ അക്രമം തടയുന്ന പോക്സോ വകുപ്പ് പ്രകാരമാണ് ഫാദറിനെതിരേ കേസെടുത്തിട്ടുള്ളത്. ജാമ്യം ലഭിക്കാത്ത വകുപ്പാണിത്. പ്രതി ചേര്‍ക്കപ്പെടുന്ന മറ്റുള്ളവര്‍ക്കെതിരേയും ഈ വകുപ്പ് ചുമത്തുമെന്ന് പോലിസ് അറിയിച്ചു.

പ്രായപൂര്‍ത്തായാവാത്ത കുട്ടി പ്രസവിച്ചാല്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കേണ്ടത് ആശുപത്രിയാണ്. അതവര് ചെയ്തില്ല. അതിന് കാരണമായി പറയുന്നത് വീട്ടുകാര്‍ വയസ് തെറ്റായി പറഞ്ഞുവെന്നാണ്. പെണ്‍കുട്ടി പ്രസവിച്ച കാര്യം ആശുപത്രി അധികൃതര്‍ മൂടിവച്ചതിനാലാണ് സംഭവം തേച്ചുമായ്ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നുവെന്ന് സംശയിക്കാന്‍ കാരണം.

പ്രസവ ശേഷം കുഞ്ഞിനെ വയനാട്ടിലെ വൈത്തിരിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന അനാഥാലയത്തിലേക്ക് മാറ്റുകയായിരുന്നു. പോലിസ് രാത്രി രണ്ടുമണിക്കാണ് ഇവിടെയെത്തി കുട്ടിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയെ കണ്ണൂരിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലേക്ക് എത്തിച്ചിട്ടുണ്ട്.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications