കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ബിജെപി?; കേന്ദ്രത്തില്‍ സമ്മര്‍ദ്ദം

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടന്‍ ദീലീപിനുവേണ്ടി ബിജെപി ഇടപെടുന്നതായി സൂചന. ദിലീപിനെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലടച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിയില്‍നിന്നും വിശദീകരണം ചോദിച്ചത് സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ അറിവോടുകൂടിയാണെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ 12 അക്ക നമ്പറും ആധാര്‍ അല്ല, നിങ്ങളുടെ അധാര്‍ നമ്പര്‍ അസാധുവാണോ..? എങ്ങനെ അറിയാം?
ഫെഫ്ക അംഗവും ചലച്ചിത്ര പ്രവര്‍ത്തകനുമായ സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് ഫാക്സ് സന്ദേശം അയച്ചതിന്റെ പേരിലാണ് നടപടിയെങ്കിലും ബിജെപി നേതാക്കളോട് ഇതിന് മുന്‍പ് അഭിപ്രായം ചോദിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പ്രമുഖ ബിജെപി നേതാവ് ദിലീപിന് വേണ്ടി പരസ്യമായി രംഗത്തുവരികയും ക്ഷേത്രത്തില്‍ വഴിപാട് കഴിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.

dileep

ട്രെയിന്‍ കടന്നു പോകുന്നതിനിടെ പാളം വന്‍ ശബ്ദത്തോടെ പൊട്ടി; തലനാരിഴയ്ക്ക് വന്‍ദുരന്തം ഒഴിവായി
കോടതി നാലുവട്ടം ജാമ്യം നിഷേധിച്ച ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് പോലീസ് വാദിക്കുന്നത്. ഇത് കോടതിയും സൂചിപ്പിച്ചിരുന്നു. ഇത്തരമൊരു അവസരത്തിലാണ് ദിലീപിന് ജാമ്യം നിഷേധിക്കപ്പെട്ടതും. എന്നാല്‍, പ്രമാദമായ ഒരു കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് പോലീസുകാരുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും.

കേസ് ദുര്‍ബലപ്പെടുത്താനും സ്വാധീനിക്കപ്പെടാനും ഇത്തരം ഇടപെടലുകള്‍ ഇടവരുത്തുമെന്നാണ് റിപ്പോര്‍ട്ട്. സലിം ഇന്ത്യ ആരുടെയെങ്കിലും നിര്‍ദ്ദേശ പ്രകാരമാണോ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും സംശയിക്കുന്നു. സംഭവത്തില്‍ അടിയന്തിര പ്രാധാന്യത്തോടെയാണ് ഓഫീസ് ഇടപെട്ടതെന്നും സംശയത്തിനിടനല്‍കുന്നു. ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ ബിജെപി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്താന്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ബിജെപി സംസ്ഥാന നേതാക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

English summary
prime minister's office asked for report on Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X