Get Updates
Get notified of breaking news, exclusive insights, and must-see stories!

സോളാര്‍ റിപ്പോര്‍ട്ടിന്റെ 500 കോപ്പി വിതരണത്തിന്; രഹസ്യം പുറത്താകാന്‍ മണിക്കൂറുകള്‍

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച സോളാര്‍ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തിയ റിപ്പോര്‍ട്ട് പരസ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുന്‍ യുഡിഎഫ് സര്‍ക്കാരിനെയും ഉമ്മന്‍ ചാണ്ടിയെയും അഴിമതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടിന്റെ അച്ചടി പൂര്‍ത്തിയാക്കഴിഞ്ഞു.

ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാക്കിര്‍ നായിക്കിനെ കൈമാറും: മലേഷ്യയും നായിക്കിന് ശരശയ്യ!!
മലയാളത്തിലേക്ക് ക്രോഡീകരിച്ച് തര്‍ജിമ ചെയ്ത റിപ്പോര്‍ട്ടിന്റെ അഞ്ഞൂറ് കോപ്പിയാണ് സഭയില്‍ വിതരണം ചെയ്യുന്നതിനായി അച്ചടിച്ചിരിക്കുന്നത്. നിയമസഭാ സാമാജികര്‍ക്കും രജിസ്റ്റര്‍ ചെയ്ത മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഒരു കോപ്പിവീതം നല്‍കാനാണ് തീരുമാനം. ഇവ കൂടാതെ സോളാര്‍ കമ്മീഷന്‍ നല്‍കിയ ഇംഗ്ലീഷിന്റെ പകര്‍പ്പും ആവശ്യക്കാര്‍ക്ക് കൈമാറും.

sarithasnair


ഇംഗ്ലിഷില്‍നിന്നു മലയാളത്തിലേക്കു പരിഭാഷപ്പെടുത്തുന്നതു സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ്. മലയാളഭാഷാ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെയും മലയാളം അധ്യാപകരുടേയും സഹായത്തോടെയാണ് പരിഭാഷ പൂര്‍ത്തിയാക്കി വിതരണത്തിന് തയ്യാറാക്കിയത്. നിയമസഭയുടെ പ്രസ്സില്‍ കടുത്ത സുരക്ഷയോടെയാണ് ഇവ അച്ചടിച്ചത്.

താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ നിയമസഭാ പ്രസിലെ നൂറു ജീവനക്കാര്‍ 24 മണിക്കൂറും ജോലി ചെയ്താണ് അച്ചടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയത്. റിപ്പോര്‍ട്ട് ചോരാതിരിക്കാന്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെ റിപ്പോര്‍ട്ടിലെ രഹസ്യങ്ങള്‍ പുറത്താകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+