കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൃഥ്വിരാജ് ഹിന്ദുവിരുദ്ധനല്ല, ആരാണ് അങ്ങനെയൊക്കെ പറയുന്നതെന്ന് അറിയാം' ;മല്ലിക സുകുമാരൻ

Google Oneindia Malayalam News

കൊച്ചി; ആർ എസ് എസ് എന്ന് പറഞ്ഞാൽ കൊല്ലാൻ നടക്കുന്നവർ ആണെന്ന് ആരാണ് പറഞ്ഞതെന്ന് നടി മല്ലിക സുകുമാരൻ. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ എല്ലാ പാര്‍ട്ടിയിലും ഇല്ലേയെന്നും, ഒരു പാര്‍ട്ടിയെ മാത്രം പറയുന്നത് ശരിയല്ലല്ലോയെന്നും അവർ ചോദിച്ചു. മകനും നടനുമായ പൃഥ്വിരാജ് ഹിന്ദു വിരുദ്ധനാണെന്ന പ്രചാരണവും മല്ലിക തള്ളിക്കളഞ്ഞു. മറുനാടൻ മലയാളിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം. വായിക്കാം.

നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ

1

'പൃഥ്വിരാജ് ഹിന്ദുവിരുദ്ധനൊന്നുമല്ല. അങ്ങനെയാണെങ്കിൽ അവൻ ആദ്യം വെറുക്കേണ്ടത് തന്നെയല്ലേ?24 മണിക്കൂറും അമ്പലവും പൂജയുമായി നടക്കുന്ന ആളാണ് താൻ. അപ്പോൾ എന്നോടല്ലേ വെറുപ്പ് തോന്നേണ്ടത്. യുക്തിവാദിയാണ് പൃഥ്വിരാജ് എന്നത് എല്ലാവരും വെറുതെ തെറ്റിധരിക്കുന്നതാണ്. ഇന്ദ്രജിത്തിനേക്കാൾ കൂടുതൽ ക്ഷേത്രത്തിൽ തന്റെ ഒപ്പം വരുന്നത് പൃഥ്വിരാജാണ്'.

2


'ഷൂട്ടിംഗ് സ്ഥലത്ത് പോലും വിളക്ക് വെച്ച് പ്രാർത്ഥിച്ച് തൊഴുത് പോകുന്നയാളാണ് പൃഥ്വി. രാജുവിന്റെ ഗൗരവും സംസാരവുമൊക്കെ കാണുമ്പോൾ യുക്തിവാദിയാണെന്നൊക്കെ വെറുതെ ആളുകൾ കരുതുന്നതാണ്ട, മല്ലിക പറഞ്ഞു. എന്നാൽ അവന് മത വിശ്വാസത്തോട് എതിർപ്പാണെന്നും മല്ലിക പറയുന്നു. 'പൃഥ്വി ഇപ്പോഴും എന്നോട് ചോദിക്കും എന്തുവാ അമ്മേ നമ്മുടെ നാട്ടില്‍ മാത്രമാണല്ലോ ഇങ്ങനെ എന്ന്. നമ്മുടെ നാട്ടില്‍ മാത്രമെന്താ മതത്തെ ബന്ധപ്പെടുത്തിയുള്ള വഴക്കുകളും ചര്‍ച്ചകളും ഒക്കെ എന്ന് അവന്‍ എന്നോട് ചോദിക്കും'.

3


'കേരളത്തിൽ ഇത്രമാത്രം ആളുകളെ ഉള്ളൂ. എന്തുകൊണ്ടാണ് പരസ്പരം സ്നേഹത്തോടേയും സമാധാനത്തോടെയുമൊക്കെ പോകാൻ ആളുകൾ തയ്യാറാകാത്തത് എന്നൊക്ക ചോദിക്കും. അല്ലാതെ ഈശ്വര വിശ്വാസി അല്ലാത്ത ആളൊന്നുമല്ല പൃഥ്വി.
പൃഥ്വിരാജിനൊപ്പം ഭാര്യയും മകളും ഒരുപോലെ ദൈവ വിശ്വാസികളാണ്. പൃഥ്വി ഹിന്ദുവിരോധിയാണെന്ന് പറയുന്നവർക്ക് മറ്റെന്തെങ്കിലും ഗുണം കാണും. അതാരാണ് അങ്ങനെ പറയുന്നതൊക്കെ ഞങ്ങൾക്ക് അറിയാം, മല്ലിക പറയുന്നു'.

4

ആർ എസ് എസ് മുഴുവന്‍ കൊല്ലാന്‍ നടക്കുന്നവരാണെന്ന് കേരളത്തിലുള്ളവരോട് ആരാണ് പറഞ്ഞതെന്നും അഭിമുഖത്തിൽ മല്ലിക ചോദിച്ചു. ' അത്തരക്കാര്‍ എല്ലാ പാര്‍ട്ടിയിലുമില്ലേ? എത്ര ആള്‍ക്കാരാണ് പല പാര്‍ട്ടിയിലായി കൊല്ലപ്പെടുന്നത്.താങ്ങാൻ പറ്റാത്ത കാഴ്ചകൾ കാണുന്നില്ലേ. അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്'.

5


'പണ്ട് കാലത്ത് ഹിന്ദു മുന്നണി ഉണ്ടായിരുന്നു. അതെന്താണെന്നൊന്നും അറിയുമായിരുന്നില്ല. അന്നത്തെ കാലത്ത് രാഷ്ട്രീയമായി ആക്രമണമൊന്നും ഇല്ലായിരുന്നു. ഇന്ന് കാവി കളര്‍ സാരി ഉടുത്താല്‍, അമ്പലത്തില്‍ പോയി കുറി തൊട്ടാല്‍ ഒക്കെ സംഘിയാക്കുന്നു. ഇതൊക്കെ എന്താണ്?, മല്ലിക സുകുമാരന്‍ ചോദിക്കുന്നു'.

6


'പൃഥ്വിരാജിനും ഇന്ദ്രജിത്തിനും പഠിക്കുന്ന കാലത്ത് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. അവർ പഠിച്ചത് സൈനിക് സ്കൂളിലാണ്. പക്ഷേ ഞാൻ കോളേജിൽ പഠിക്കുമ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. പിറ്റേന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് ഞാൻ അറിഞ്ഞത് കെ എസ് യുവിന് വേണ്ടിയാണ് താൻ മത്സരിച്ചതെന്ന്. പിന്നീട് മെല്ലെ മെല്ലെ ഞാൻ കോൺഗ്രസുകാരിയായി'.

7


55 വയസുവരെ താൻ കോൺഗ്രസിനല്ലാതെ വോട്ട് ചെയ്തിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ കാലം കഴിയുന്നത് വരെ ഞാൻ ആത്മാർത്ഥമായ കോൺഗ്രസ് സഹയാത്രികയായിരുന്നു. തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസിന്റെ ജില്ലാ ട്രഷറർ ആയി വരെ താൻ പ്രവർത്തിച്ചിട്ടുണ്ട്. വിവാഹത്തിന് മുൻപായിരുന്നു ഇത്. സുകുമാരനെ വിവാഹം കഴിച്ചപ്പോൾ പലരും ചോദിച്ചത് സുകുമാരൻ എസ് എഫ് ഐക്കാരനല്ലേ പിന്നെ എങ്ങനെയാണ് ഒത്തുപോകുകയെന്നതാണ്. ഞങ്ങളടെ കുടുംബത്തിൽ അത്തരത്തിൽ രാഷ്ട്രീയം ചർച്ചയാകാറില്ല, മല്ലിക സുകുമാരൻ പറഞ്ഞു.

 'റോബിൻ ബാക്കിവെച്ച എച്ചിൽ ആണത്രേ ദിൽഷ,വോട്ട് കിട്ടാൻ ഫെമിനിസം വിൽക്കുന്നു'; റിയാസിനെതിരെ വിമർശനം 'റോബിൻ ബാക്കിവെച്ച എച്ചിൽ ആണത്രേ ദിൽഷ,വോട്ട് കിട്ടാൻ ഫെമിനിസം വിൽക്കുന്നു'; റിയാസിനെതിരെ വിമർശനം

Recommended Video

cmsvideo
ട്രോളന്മാരെ പുച്ഛിച്ചുതള്ളി മല്ലിക സുകുമാരൻ | Oneindia Malayalam

English summary
Prithviraj Is Not Anti Hindu; Mallika Sukumaran explain about prithviraj's belief goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X