കേരളത്തിലെ സ്വകാര്യ ബിഎഡ് കോളേജുകളില്‍ ഫീസ് വര്‍ധനയ്ക്ക് സുപ്രീം കോടതിയുടെ അനുമതി
തിരുവനന്തപുരം: സ്വകാര്യ ബിഎഡ് കോളേജുകളിലെ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോളേജുകള്‍ക്ക് അനുകൂല വിധി. ഫീസ് വര്‍ധനയ്ക്ക് സുപ്രീം കോടതി അനുമതി നല്‍കി. കേരളത്തിലെ ബിഎഡ് കോളേജുകളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരുന്നു. മെറിറ്റ് സീറ്റിലേക്ക് 45000 രൂപയും മാനേജ്‌മെന്റ് സീറ്റിലേക്ക് 60000 രൂപയും ഈടാക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യങ്ങളും കൊവിഡും കാരണം ഫീസ് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതാണ് കോടതി തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് ഇത് തിരിച്ചടി കൂടിയാണ്.

Recommended Video
Omicron surge, health ministry's strict warning to states | Oneindia Malayalam


Click it and Unblock the Notifications