കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ ബസുകള്‍ നിറംമാറ്റിത്തുടങ്ങി, മലപ്പുറത്തെ നീലയണിഞ്ഞ ബസുകള്‍ കൗതുകമായി

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം നീലപെയ്ന്റടിച്ച് സ്വകാര്യ ബസുകള്‍ ഓട്ടം തുടങ്ങി. സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ക്ക് ഇനി മൂന്നു നിറം മാത്രംമതിതെന്ന പുതിയ ഉത്തരിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ ബസുകള്‍ ഉത്തരവ് പ്രകാരമുള്ള നിറങ്ങള്‍ മാറ്റിത്തുടങ്ങിയത്. ഫെബ്രുവരി ഒന്നുമുതലാണ് പുതിയ പരിഷ്‌ക്കാരം നിലവില്‍ വരുന്നത്.

ആ വാഗ്ദാനം മോദി നടപ്പിലാക്കി! ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് എണ്ണപ്പാടത്തും ഉണ്ട് പിടി!!! കാണൂ...
കണ്ണഞ്ചിപ്പിക്കുന്ന നിറവും പുറക് വശത്തും വശങ്ങളിലും താരങ്ങളുടെ കൂറ്റന്‍ ചിത്രങ്ങളും ഡിസൈനുകളുമൊന്നും ഇനി നടക്കില്ല. ഈ നിറം കൊണ്ടുള്ള കളി അവസാനിപ്പിക്കുകയാണ് ഗതാഗതവകുപ്പ്. ടൗണ്‍ ബസ്സുകള്‍ക്ക് പച്ച നിറം മാത്രം . ലിമിറ്റഡ് സ്റ്റോപ്പിന് മെറൂണ്‍ , ഓര്‍ഡിനറിക്കാകട്ടെ നീല നിറം. കളര്‍കോഡില്‍ ഇനി വിട്ടുവീഴ്ചയില്ല.

buss

നീല കളറിച്ച് ഓട്ടം തുടങ്ങിയ താനൂരിലെ സി.എം.സി ബസ്.

എന്നാല്‍ നിറംമാറ്റത്തില്‍ ബസ്സുടമകള്‍ പൂര്‍ണ്ണ തൃപ്തരല്ല. ആദ്യം നിരക്ക് കൂട്ടാനുള്ള തീരുമാനമെടുക്കണമെന്നും നിറമല്ല പ്രശ്‌നമെന്നും സ്വകാര്യ ബസ്സ് ഉടമകള്‍ പറയുന്നു.മലപ്പുറം താനൂര്‍ കടല്‍തീരത്ത് നിന്നും തിരൂരിലേക്കുള്ള സി.എം.സി ബസാണ് ഇന്നലെ നീലയണിഞ്ഞ് ഓട്ടം തുടങ്ങിയത്. സി.എം.സി സിയാദിന്റെ ഉടമസ്തതയിലഒള്ള ബസാണിത്. നിറംമാറ്റാനുള്ള ഒരുക്കത്തിലാണ് മറ്റുബസുകളും.

English summary
Private buses changed their colour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X