ജോസ് വന്നത് എല്‍ഡിഎഫിന് ഗുണമായെന്ന് കാനം, എന്‍സിപി തര്‍ക്കത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: ജോസ് കെ മാണിയുടെ വരവിനെ പുകഴ്ത്തിയും എന്‍സിപിയിലെ പ്രശ്നം പരിഹരിക്കുമെന്നും പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് ഗുണകരമായെന്ന് കാനം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എന്‍സിപിക്കുള്ള പരസ്യമായ ഒരു മറുപടി കൂടിയാണിത്. ജോസ് വന്നത് കൊണ്ട് യാതൊരു നേട്ടവും എല്‍ഡിഎഫിന് ഉണ്ടായിട്ടില്ലെന്നാണ് എന്‍സിപി ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. ഇതിനെയാണ് കാനം തള്ളിയിരിക്കുന്നത്.

അതേസമയം എന്‍സിപിയിലെ പ്രശ്നങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കാനം പറഞ്ഞിട്ടുണ്ട്. എന്‍സിപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ഇരിക്കുന്ന സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം. നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപി അടക്കമുള്ള പാര്‍ട്ടികളില്‍ ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന വിലയിരുത്തിലാണ് കാനം. യുഡിഎഫിനൊപ്പമായിരുന്നു ജോസ് കെ മാണി ഇടതുമുന്നണയിലേക്ക് എത്തിയത് കൂടുതല്‍ വ്യത്യസ്തമായ വോട്ടര്‍മാരെ മുന്നണിയിലേക്ക് ആകര്‍ഷിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടമുണ്ടാകുമെന്നും കാനം പറഞ്ഞു.
കാനത്തിന് മറുപടിയെന്നോണം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും രംഗത്തെത്തി. പാലാ സീറ്റ് എന്ത് വന്നാലും വിട്ടുകൊടുക്കില്ലെന്ന് പീതാംബരന് പറഞ്ഞു. എന്നാല്‍ എല്‍ഡിഎഫില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നാല് സിറ്റിംഗ് സീറ്റിലും എന്‍സിപി തന്നെ മത്സരിക്കും. പാലാ ജോസ് കെ മാണിക്ക് വിട്ടുകൊടുക്കുമെന്ന് ആരും കരുതേണ്ട. ജയിച്ച പാര്‍ട്ടിയാണ് പിന്നീടും അതേ സീറ്റില്‍ മത്സരിക്കുക. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ട് നല്കുന്ന രീതി ചരിത്രത്തില്‍ ഇല്ലാത്തതാണെന്നും പീതാംബരന് പറഞ്ഞു. ഇതോടെ സീറ്റ് ചര്‍ച്ച എല്‍ഡിഎഫില്‍ വലിയ വെല്ലുവിളിയാവും.
കഴിഞ്ഞ ദിവസം രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം എല്‍ഡിഎഫില്‍ നടന്നിരുന്നു. മാണി സി കാപ്പന് പാലായ്ക്ക് പകരമായി രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കാനായിരുന്നു ശ്രമം. എന്നാല്‍ രാജ്യസഭാ സീറ്റ് വേണ്ടെന്നാണ് കാപ്പന്റെ നിലപാട്. ശരത് പവാര്‍ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതോടെ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമാവും. ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിച്ചാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കുന്നത് വലിയ പ്രശ്നമാകില്ല. എന്നാല്‍ ജോസ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. മുഖ്യമന്ത്രിയും പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിക്ക് ഉറപ്പ് നല്‍കിയിട്ടില്ല.
Recommended Video
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications