കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല': എന്റെ നേർക്ക് വാളോങ്ങേണ്ടന്നും ബാദുഷ, ചിത്രത്തിന് പുർണ്ണ പിന്തുണ

Google Oneindia Malayalam News

കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന പുതിയ ചിത്രത്തിനെതിരായ സൈബർ രംഗത്തെ വിമർശനങ്ങള്‍ക്ക് മറുപടിയുമായി നിർമ്മാതാവ് എന്‍ എം ബാദുഷ. സിനിമയിലെ പോസ്റ്റർ വച്ച് സൈബർ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാണെന്ന് ചോദിക്കുന്ന അദ്ദേഹം ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്ന ചിത്രമല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാൽ സിനിമ പോസ്റ്ററിലെ കേവലം ഒരു വാചകത്തിൻ്റെ പേരിൽ ആ സിനിമയ്ക്കെതിരേ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കിൽ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബാദുഷയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിനിമ പരസ്യം ഗൗരവമാക്കേണ്ടെന്ന് റിയാസ്: പപ്പുവിന്റെ ഡയലോഗ് വെച്ച് ഇപ്പോഴും വിമർശിക്കുന്നില്ലേസിനിമ പരസ്യം ഗൗരവമാക്കേണ്ടെന്ന് റിയാസ്: പപ്പുവിന്റെ ഡയലോഗ് വെച്ച് ഇപ്പോഴും വിമർശിക്കുന്നില്ലേ

പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ്റെ

ന്നാ താൻ കേസ് കൊട് കണ്ടു. പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഈ സിനിമയിലേത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. ഈ സിനിമയിലെ പോസ്റ്റർ വച്ച് സൈബർ അറ്റാക്കുമായി ഇറങ്ങുന്നവരോട് എന്തു പറയാനാ?. ഈ ചിത്രം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വിമർശിക്കുന്ന ചിത്രമല്ല.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

 ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി എന്നും മുന്നിൽ നിന്നിട്ടുള്ള ഒരു ജനതയാണ് കേരളത്തിലേത്. എന്നാൽ സിനിമ പോസ്റ്ററിലെ കേവലം ഒരു വാചകത്തിൻ്റെ പേരിൽ ആ സിനിമയ്ക്കെതിരേ നീങ്ങുന്ന തരത്തിലേക്ക് നമ്മുടെ ആവിഷ്കാരസ്വാതന്ത്ര്യ ബോധ്യം ഇടിഞ്ഞു വീഴുന്നുവെങ്കിൽ ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല.

സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും

സിനിമയെന്ന കലാരൂപത്തിന് കാഴ്ചയ്ക്കും വിനോദത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടി നിറവേറ്റാനുണ്ടെന്ന ബോധ്യമല്ലേ നമ്മെ നയിക്കേണ്ടത്? ഇപ്പോൾ സിനിമയ്ക്കെതിരേ തിരിഞ്ഞിരിക്കുന്നവരുടെ നേതാക്കന്മാരും മുൻ തലമുറയിലെ സമാദരണീയരായവരുമൊക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഏതറ്റം വരെയും പോയിരുന്നവരാണ്.

ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണൂ.

ഈ സിനിമ തിയേറ്ററിൽ തന്നെ പോയി കാണൂ.. ഞാൻ ജോലി ചെയ്യാത്ത ഒരു സിനിമയാണിത്. മലയാളത്തിലിറങ്ങുന്ന എല്ലാ നല്ല സിനിമ കളും ഞാൻ കാണുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യാറുണ്ട്‌. അതിനിയും തുടരും. കാരണം സിനിമ ഉപജീവനമായി കരുതുന്ന ആയിരക്കണക്കിന് ആൾക്കാർ ഈ ഇൻഡസ്ട്രിയിലുണ്ട്. അതിൻ്റ പേരിൽ എൻ്റെ നേർക്ക് വാളോങ്ങേണ്ട. പിന്നെ സിനിമയിലും 'കുഴി' ഒരു പ്രശ്നം തന്നെയാണ്. എന്നാൽ, കുഴി പ്രശ്നത്തിനു പരിഹാരവുമാണ് .

 സുഹൃത്തിനെ കാണാന്‍ പോവാനും ഇനി യുഎഇ വിസ, സ്പോണ്‍സറും ആവശ്യമില്ല: യുഎഇ വിസകള്‍-അറിയേണ്ടതെല്ലാം സുഹൃത്തിനെ കാണാന്‍ പോവാനും ഇനി യുഎഇ വിസ, സ്പോണ്‍സറും ആവശ്യമില്ല: യുഎഇ വിസകള്‍-അറിയേണ്ടതെല്ലാം

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം | *Kerala

English summary
Producer NM Badusha also supported Kunchacko Boban film Nna Thaan Case Kodu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X