Get Updates
Get notified of breaking news, exclusive insights, and must-see stories!

'മദ്രാസ് ലോഡ്ജിലെ പൈപ്പ് വെള്ളം കുടിക്കാതെ സിനിമയിലേക്ക് പിറന്ന് വീണവരാണ് പ്രശ്‌നക്കാര്‍'; സജി നന്ത്യാട്ട്

കൊച്ചി: മലയാള സിനിമയിലെ ചില താരങ്ങള്‍ പ്രശ്‌നക്കാരാണ് എന്ന ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. പ്രശ്‌നക്കാരായ ആള്‍ക്കാരെ വെച്ച് എന്തിനാണ് സിനിമയെടുക്കുന്നത് എന്നും അവരെ ഒഴിവാക്കണം എന്നും സജി നന്ത്യാട്ട് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചില താരങ്ങള്‍ സിനിമയുടെ എഡിറ്റിംഗില്‍ ഇടപെടുന്നു എന്നും ഒരേ ഡേറ്റ് പല നിര്‍മ്മാതാക്കള്‍ക്കും കൊടുക്കുന്നുവെന്നും ആയിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചരുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഇത് സംബന്ധിച്ച് പല പരാതികളും ലഭിച്ചിട്ടുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം.

FAHAD

സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ഒരേ സമയത്ത് രണ്ട് സിനിമകള്‍ക്ക് അഭിനേതാക്കള്‍ ഡേറ്റ് കൊടുക്കുന്നു എന്നത് വിശ്വസനീയമാണ്. ഒരു പ്രൊഡ്യൂസര്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരു നടനേയോ നടിയേയോ കാസ്റ്റ് ചെയ്യുമ്പോള്‍ അവര്‍ അത് ഏതൊക്കെ നിയമത്തിന് അധിഷ്ഠിതമാണ് എന്നും പ്രൊമോഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളെ കുറിച്ചും ധാരണയുണ്ടാകണം. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരസ്പരം അംഗീകരിച്ച് ജനറല്‍ ബോഡി പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആര്‍ട്ടിസ്റ്റും ഓരോ പടത്തില്‍ അഭിനയിക്കുന്നത്.

എന്നാല്‍ അമ്മയില്‍ അംഗമല്ലാത്ത ചില ആള്‍ക്കാര്‍ ഉണ്ടാകും. അമ്മയില്‍ അംഗമാകാത്ത ആള്‍ക്കാര്‍ ഇത് ഒപ്പിടാന്‍ തയ്യാറാകാത്തപ്പോള്‍ ഇങ്ങനെയുള്ള ആള്‍ക്കാരെ വെച്ച് പടമെടുക്കുന്ന പ്രൊഡ്യൂസറാണ് ഒന്നാമത്തെ കുറ്റക്കാരന്‍. ഞാന്‍ അങ്ങനെ തന്നെ പറയും. സുഖത്തില്‍ മാത്രം വളര്‍ന്ന്, മദ്രാസ് ലോഡ്ജിലെ പൈപ്പ് വെള്ളം കുടിക്കാതെ സിനിമയിലേക്ക് പിറന്ന് വീണു. കോടികളും ലക്ഷങ്ങളും കിട്ടി ഇന്നലെ വന്നവന് കാരവാനും ഒക്കെയായി സുഖിച്ച് ജീവിക്കുകയാണ്.

ഇവരെയൊക്കെ പിടിച്ച് സിനിമയില്‍ അഭിനയിപ്പിക്കുന്ന പ്രൊഡ്യൂസറാണ് ഒന്നാമത്തെ കുറ്റവാളി എന്ന് പറയുന്ന ആളാണ് ഞാന്‍. അമ്മയില്‍ അംഗമല്ലാത്ത ഒരു നടനേയോ നടിയേയോ വെച്ച് ഒരു പടമെടുക്കുന്നു. പകുതിയാകുമ്പോള്‍ ഈ നടനോ നടിയൊ ഇട്ടേച്ച് അങ്ങ് പോയാല്‍ എന്ത് ചെയ്യണം. കോടതിയില്‍ കേസ് കൊടുക്കണം. ഇത് സിവില്‍ കേസാണ്. എത്രനാളെടുക്കും ഇത് തീരാന്‍.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

25 വയസുള്ള നടന് അപ്പോഴേക്കും 40 വയസാകും. നമ്മുടെ സംവിധാനം വെച്ച് ഇത് പ്രായോഗികമാണോ. ഫഹദ് ഫാസില്‍ മര്യാദക്കാരനാണോ. കഴിഞ്ഞ പടത്തില്‍ കുറെ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാവരും മര്യാദക്കാരൊന്നുമല്ല. ഇത് എല്ലാവരും പേടിച്ച് പറയാതിരിക്കുകയാണ്. ഞങ്ങളുടെ ഇന്‍ഡസ്ട്രിക്ക് ഒരു കുഴപ്പമുണ്ട്. അടുത്ത പടത്തില്‍ അഭിനയിക്കാന്‍ വന്നില്ലെങ്കിലോ എന്ന് പേടിച്ച് എല്ലാവരേയും സുഖിപ്പിക്കും.

എന്തെങ്കിലും കുറ്റം പറയുന്ന പ്രൊഡ്യൂസറാണെങ്കില്‍ ഇയാളെ അവര്‍ക്ക് താല്‍പര്യമില്ല. അങ്ങനെ വന്നാല്‍ അടുത്ത പടത്തില്‍ അഭിനയിക്കാന്‍ ഇവന്‍ വന്നില്ലെങ്കിലോ എന്നോര്‍ത്ത് കുറ്റം പറയാതിരിക്കും. അങ്ങനെ നില്‍ക്കുന്നവരാണ് ഒരുപക്ഷം. സത്യസന്ധമായി അഭിപ്രായം പറയുന്നവര്‍ കുറച്ച് പേരെ ഉള്ളൂ. ഇവരെല്ലാം നല്ലവരാണ് എന്നാണ് പറയുന്നതെങ്കില്‍ എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ പടത്തിലൊക്കെ ഉണ്ടായ സംഭവങ്ങള്‍ അതിന്റെ പ്രൊഡ്യൂസര്‍മാര്‍ക്ക് അറിയാം.

ചിലത് മാത്രമെ വെളിയില്‍ വരുന്നുള്ളൂ. പലതും രഹസ്യമായിട്ട് അങ്ങ് ഒതുക്കുകയാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ല എന്ന് പറയുന്നത് പോലെയാണ്. മലയാള സിനിമ തകര്‍ന്ന് തരിപ്പണമായി. കാരണം ഇവിടെ ഒരു അച്ചടക്കവുമില്ല. ഓരോ ആഴ്ചയിലും 10-15 സിനിമ ഇറങ്ങുന്നു. ഒരെണ്ണം വിജയിക്കുന്നില്ല. ജനുവരി 1 മുതല്‍ ഏപ്രില്‍ 18 വരെ 61 സിനിമ വന്നു. എത്ര പേര്‍ക്കറിയാം അത്.

ഈ 61 സിനിമളില്‍ ഒരു പടമാണ് വിജയിച്ചത്. ആ പടത്തിന്റെ പേര് രോമാഞ്ചം എന്നാണ്. ഇവിടെ ചിലര്‍ വന്ന് രണ്ട് മൂന്നും മുതല്‍ 40 ലക്ഷം വരെ വാങ്ങിച്ച് കഥയൊന്നും പ്രശ്‌നമല്ല തന്റെ മുഖമുണ്ടോ എന്ന് നോക്കി അഭിനയിച്ച് പോകുകയാണ്. സംവിധായകനല്ല തീരുമാനിക്കുന്നത് ഞാനാണ് തീരുമാനിക്കുന്നത് എന്ന് പറഞ്ഞ് അഹങ്കാരം മൂത്തിരിക്കുകയാണ്.

സംഘടനയില്‍ അംഗമില്ലാത്തവനേയോ എഗ്രിമെന്റ് ഒപ്പിടാത്തവനേയോ സിനിമയില്‍ അഭിനയിപ്പിക്കരുത്. എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഇത് അതല്ല. എനിക്ക് ഡേറ്റ് കിട്ടിയാല്‍ മതി. എനിക്ക് അവനെ സുഖിപ്പിച്ചാല്‍ ഡേറ്റ് കിട്ടും എന്ന ചിന്തയാണ്. ഈ സിനിമയുടെ സാമ്പത്തിക അച്ചടക്കം നഷ്ടമായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+