Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുക്കളയിൽ ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു: പക്ഷെ ചേച്ചി അങ്ങനെയല്ല: കുറിപ്പ് വൈറല്‍

മലയാളികളുടെ സ്വന്തം താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരനില്‍ തുടങ്ങുന്ന അഭിനയ പാരമ്പര്യം ഇങ്ങേത്തലയില്‍ ചെറുമക്കളില്‍ വരെ എത്തി നില്‍ക്കുന്നത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മുതല്‍ മരുമക്കളായ പൂർണ്ണിമയും സുപ്രിയയും ചെറുമക്കളായ പ്രാർത്ഥനയും നക്ഷത്രയും അല്ലിയുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍ തന്നെ. താരകുടുംബത്തിന്റെ ഒരോ വിശേഷങ്ങളും പ്രേക്ഷകര്‍ അവരുടെ ആഘോഷം പോലെ തന്നെ കൊണ്ടാടുന്നു.

കഴിഞ്ഞ ദിവസം മല്ലിക സുകുമാരന്‍ പിറന്നാള്‍ ആഘോഷിച്ചപ്പോഴും ആശംസകളുമായി നിരവധി പേരായിരുന്നു രംഗത്ത് എത്തിയത്. ഇതോടൊപ്പം തന്നെയാണ് പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനക്കല്‍ മല്ലികയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറിയിരിക്കുന്നത്. സുകുമാരന്റെ അടുത്ത് ജോലി അന്വേഷിച്ച് വന്നത് മുതലുള്ള കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. സിദ്ദു പനയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു

ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരൻ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടിൽ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെഅതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പർസ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുക. തലേദിവസം വരെയുള്ള എന്റെ കാര്യം ആലോചിച്ചാൽ ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് എനിക്കു തോന്നിയത്.

ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍

അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു.

അടുക്കളയിൽ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വക നൽകും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നിൽക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോൾ ചെന്നാൽ ചോറ് തരും, തേക്കുമ്പോൾ ചെന്നാൽ എണ്ണ തരും, കോടിയുടുക്കുമ്പോൾ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി. ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്.

കൂട്ടുകാരില്ലാത്തതാണോ, വിദ്യാഭ്യാസമില്ലാത്തതാണോ, വിവരമില്ലാത്തതാണോ,

കൂട്ടുകാരില്ലാത്തതാണോ, വിദ്യാഭ്യാസമില്ലാത്തതാണോ, വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം. സിനിമയിൽ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടിൽ നിന്ന് എന്റെ വിശപ്പകറ്റാൻ "അന്നമിട്ടകൈ"ആണ് ചേച്ചിയുടേത്.

അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്

അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്. ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാൾ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മോഹന്‍ലാലിനെ ചേര്‍ത്ത് പിടിച്ച് സഞ്ജയ് ദത്ത്: താരരാജക്കന്‍മാരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+