കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫ ബി ഹൃദയകുമാരി അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ എഴുത്തുകാരിയും അധ്യാപികയും ആയ പ്രൊഫ ബി ഹൃദയകുമാരി അന്തരിച്ചു. കവയത്രി സുഗതകുമാരിയുടെ സഹോദരിയാണ്.

കുറച്ച് നാളായി തിരുവനന്തപുരം ഉളളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 8 ന് രാവിലെ ഏഴേകാലോടെയായിരുന്നു മരണം. 84 വയസ്സായിരുന്നു.

Hridayakumari

മികച്ച അധ്യാപിക എന്ന നിലയില്‍ പേരെടുത്ത് ഹൃദയകുമാരി 38 വര്‍ഷം സംസ്ഥാനത്തെ വിവിധ കോളേജുകളിലായി ജോലി ചെയ്തു. ഇംഗ്ലീഷ് ആയിരുന്നു വിഷയം. എഴുത്തിലും പ്രഭാഷണത്തിലും അവര്‍ മലയാളത്തിലെ വേറിട്ട ശബ്ദമായിരുന്നു. കേരള സാഹിത്യ അവാര്‍ഡ് ജേതാവാണ്.

പഠിപ്പിക്കുന്നത് ഇംഗ്ലീഷ് ആയിരുന്നെങ്കിലും മലയാളത്തിന്റെ എഴുത്ത് ലോകത്ത് ഹൃദയകുമാരി ടീച്ചര്‍ സുപരിചിതയായിരുന്നു. വിദ്യാഭ്യാസ വിചക്ഷക എന്ന നിലയിലും അവര്‍ പേരെടുത്തു. ആത്മകഥയായ 'നന്ദിപൂര്‍വ്വം' വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റിയ പുസ്തകമാണ്. 'കാല്‍പനികത' എന്ന ലേഖന സമാഹാരത്തിനാണ് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബോധേശ്വരന്റേയും കാര്‍ത്ത്യായനി അമ്മയുടേയും മകളാണ്. പിതാവ് ബോധേശ്വരന്‍ കവി കൂടിയായിരുന്നു. തിരുവനന്തപുരമായിരുന്നു ടീച്ചറുടെ പ്രധാന തട്ടകം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വിമണ്‍സ് കോളേജിലും അധ്യാപികയായിരുന്നു. വിമണ്‍സ് കോളേജില്‍ നിന്ന് പ്രിന്‍സിപ്പാളായാണ് വിരമിച്ചത്.

അധ്യാപികയും സമൂഹ്യ പ്രവര്‍ത്തകയും ആയ സുജാതയാണ് മറ്റൊരു സഹോദരി.

English summary
Renowned Teacher and writer Prof B Hridayakumari passes away. She was the elder sister of poetess Sugathakumari.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X