ആ ചിരി ഇനി ഓർമ്മ മാത്രം; നടൻ സലിം കുമാർ അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഇന്ന് രാത്രി 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം വെല്ലുവിളികൾ നേരിട്ടിരുന്നു.
ശാരീരിക അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിലെത്തി അല്‍പ്പ സമയത്തിനകം രോഗം മൂർച്ഛിച്ചിതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും അടുത്തകാലത്തായി നടന്ന പല പൊതുപരിപാടികളിളും സലിം കുമാർ പങ്കെടുത്തിരുന്നു.

വൈവിധ്യമാർന്ന അഭിനയശൈലിയിലൂടെ ശ്രദ്ധ നേടിയ സലിം കുമാർ ഒരുകാലത്ത് മലയാള സിനിമയെ താങ്ങി നിർത്തിയ ഹാസ്യകലാകാരനുമാണ്. ഹാസ്യ കഥാപാത്രങ്ങളിലൂടെ ആരംഭിച്ച കരിയർ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലേക്കും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലേക്കും വളർന്നു. ഒടുവിൽ അത് ദേശീയ അവാർഡ് വരെ എത്തി നിൽക്കുകയും ചെയ്‌തിരുന്നു.
മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും അഭിനയിച്ച പ്രതിഭയാണ് സലിം കുമാർ. തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടത്. മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്‌ത ഹാസ്യകലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അഭിനയജീവിതത്തിലുപരി സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിലും സലിം കുമാർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications