ബിച്ചു തിരുമല അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രശസ്ത ഗാനരചയിതാവ്
തിരുവനന്തപുരം: പ്രശസ്തന ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ബി ശിവശങ്കരന്‍ നായര്‍ എന്നാണ് യഥാര്‍ഥ പേര്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. എന്നും ഓര്‍മിക്കാവുന്ന ഒരുപിടി പാട്ടുകള്‍ സമ്മാനിച്ച കവിയാണ് വിടചൊല്ലിയത്. 5000ത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇതില്‍ നാനൂറിലേറെ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു. സിനിമയുടെ കഥാസന്ദര്‍ഭത്തിന് അനുസരിച്ച് ഗാനം രചിക്കുന്നതില്‍ പ്രഗല്‍ഭനായിരുന്നു ബിച്ചു തിരുമല. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. 1981ലും 1991ലും. കൂടാതെ ഒട്ടേറെ ഗാനസാഹിത്യ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.
Recommended Video

1942 ഫെബ്രുവരി 13ന് ചേര്‍ത്തലയിലാണ് ജനനം. സിജി ഭാസ്‌കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്ത മകന്‍. മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ളയാണ് ബിച്ചു എന്ന പേര് വിളിച്ചത്. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ പേരിനൊപ്പം സ്ഥലംകൂടി ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി. ഗായിക സുശീല ദേവി ഉള്‍പ്പെടെ അഞ്ച് സഹോദരങ്ങളുണ്ട്. ഫാസില്‍, ഐവി ശശി, സിബി മലയില്‍, സിദ്ദിഖ് ലാല്‍ തുടങ്ങി പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളില്‍ പാട്ടെഴുതിയത് ബിച്ചു തിരുമല ആയിരുന്നു.
സിനിമാ ഗാനങ്ങള്‍ക്ക് പുറമെ ഭക്തി ഗാനങ്ങളും ബിച്ചു തിരുമലയുടേതായി ആയിരങ്ങളുണ്ട്. ഗായികയായ സഹോദരിക്ക് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കവിതകളെഴുതിയാണ് കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ സര്‍വകലാശാല റേഡിയോ നാടക മല്‍സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ച് ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. 1970-80കളില്‍ മലയാള സിനിമയ്ക്ക് ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച കവി കൂടിയാണ് ബിച്ചു തിരുമല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ബിഎ ബിരുദം നേടിയ അദ്ദേഹം ശബരിമല ശ്രീ ധര്‍മശാസ്താ എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടാണ് സിനിമാ രംഗത്തെത്തിയത്. എം കൃഷ്ണന്‍ നായരായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...
പിന്നീട് ഗാനരചനയിലേക്ക് മാറി. ഭജഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യം ഗാനം രചിച്ചത്. സിആര്‍കെ നായരയുടെ സിനിമയായിരുന്നു ഇത്. പക്ഷേ, ചിത്രം പുറത്തിറങ്ങിയില്ല. നടന്‍ മധു നിര്‍മിച്ച അക്കല്‍ദാമ എന്ന സിനിമയാണ് ബിച്ചു തിരുമല ഗാനമെഴുതി പുറത്തിറങ്ങിയ ആദ്യ ചിത്രം. 1985ല്‍ പുറത്തിറങ്ങിയ സത്യം എന്ന സിനിമയില്‍ സംഗീത സംവിധായകനായി. ശക്തി എന്ന ചിത്രത്തിന് കഥ എഴുതി. ഇഷ്ട പ്രാണേശ്വരി എന്ന സിനിമയ്ക്ക് തിരക്കഥയുമെഴുതി. ഗാനങ്ങള്‍ ആലപിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമയ്ക്ക് ഗാനങ്ങള്‍ എഴുതിയതും ബിച്ചുതിരുമലയാണ്. പ്രശസ്ത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ മലയാളത്തില്‍ ആദ്യമായി ഈണം നല്‍കിയത് യോദ്ധയിലെ പാട്ടുകള്‍ക്കാണ്.












Click it and Unblock the Notifications