പ്രശസ്‌ത എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള അന്തരിച്ചു
ന്യൂഡൽഹി: പ്രശസ്‌ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ മേച്ചേരി എൻഎൻ പിള്ള അന്തരിച്ചു. 100 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന ഒരു നാടകകൃത്ത് കൂടിയായിരുന്നു ഓംചേരി എൻഎൻ പിള്ള.
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരിൽ ഒരാൾ കൂടിയാണ് പ്രൊഫ ഓംചേരി എന്‍എന്‍ പിള്ള. കവിതയും ഗദ്യസാഹിത്യവും നാടകവുമുള്‍പ്പടെ പത്തിലധികം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. തുടക്കത്തിൽ കവിതകൾ എഴുതിയിരുന്ന അദ്ദേഹം പിന്നീട് നാടകത്തിലേക്കും എഴുത്തിലേക്കും വഴിമാറുകയായിരുന്നു.

1924ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായിട്ടായിരുന്നു ജനനം. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍ അധ്യാപകനായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. പ്രമുഖ കമ്മ്യൂണിസ്‌റ്റ് നേതാവ് എകെ ഗോപാലന്റെ പ്രേരണയിലായിരുന്നു ഓംചേരി തന്റെ ആദ്യ നാടകം രചിച്ചത്. ഈ നാടകത്തിൽ അന്നത്തെ എംപിമാരായ പിടി പുന്നൂസ് ഉൾപ്പെടെയുള്ളവർ വേഷമിട്ടിരുന്നു.
9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളുമാണ് അദ്ദേഹം രചിച്ചത്. 2010 ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. ഓംചേരിയുടെ ഓര്‍മക്കുറിപ്പുൾക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ആക്‌സമികം എന്നായിരുന്നു ഈ ഓർമ്മക്കുറിപ്പുകളുടെ പേര്. 2020ലെ പുരസ്‌കാരത്തിനായിരുന്നു അദ്ദേഹം അർഹനായത്.
1951ൽ ആകാശവാണിയിൽ ഉദ്യോഗസ്ഥനായാണ് ഓംചേരി ഡൽഹിയിൽ എത്തിയത്. പിന്നീട് അവിടെ തുടരുകയായിരുന്നു. ആകാശവാണിയില്‍ മലയാളം വാര്‍ത്താ വിഭാഗത്തില്‍ ജീവനക്കാരനായാണ് തുടക്കം. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റര്‍, പ്രചരണ വിഭാഗം ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു. ഏഴ് പതിറ്റാണ്ടോളം ഡൽഹി മലയാളികൾക്ക് ഇടയിലെ നിറ സാന്നിധ്യമായിരുന്നു ഓംചേരി എൻഎൻ പിള്ള.
കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി, ഭാരതീയ വിദ്യാഭവന്റെ സര്‍ദാര്‍ പട്ടേല്‍ കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചു. തേവരുടെ ആന, കള്ളന്‍ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു തുടങ്ങിയവയാണ് പ്രധാന കൃതികൾ.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications