Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരങ്ങള്‍ മധ്യവയസ്‌കനെ ദിവസങ്ങളോളം കെട്ടിയിട്ട് തല്ലി; ഒടുവില്‍ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

പാലക്കാട്: സ്വത്ത് തര്‍ക്കം മൂത്ത് സ്വന്തം ജേഷ്ഠനെ സഹോദരങ്ങള്‍ ക്രരമായി തല്ലിച്ചതച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി. പാലക്കാടാടാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സ്വത്തിന് വേണ്ടി സ്വന്തം മകനെ തല്ലിക്കൊല്ലാന്‍ അച്ഛനും കൂട്ടു നിന്നെന്നാണ് പറയപ്പെടുന്നത്.

പാലക്കാട് പുതുപ്പരിയാരത്താണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയത്. സഹോദരങ്ങളായ രണ്ട് പേര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുതുപ്പരിയാരം പാറയ്ക്കല്‍ വീട്ടില്‍ മണികണ്ഠനെയാണ് സഹോദരങ്ങള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.

murder-palakakd

മൂന്ന് മാസം മുമ്പ് സ്വത്ത് ഭാഗം വച്ചതിനെ സംബന്ധിച്ച് പിതാവിനും സഹോദരങ്ങള്‍ക്കുമെതിരെ മണികണ്ഠന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് മണികണ്ഠന്റെ കൊലപാതകത്തിലെത്തിച്ചതെന്നാണ് പോലീസ് പറയുന്നത്.

സെപ്തംബര്‍ അഞ്ചാം തീയതി മുതല്‍ മണികണ്ഠനെ കാണാനില്ലായിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് ഇയാളുടെ ബന്ധുക്കള്‍ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. മണികണ്ഠനെപ്പറ്റി അന്വേഷിച്ചപ്പോഴും ബന്ധുക്കള്‍ പ്രതികരിച്ചില്ലെന്നാണ് വിവരം. ഇയാളെ കാണാനില്ലെന്ന് ശ്രദ്ധയില്‍ പെട്ടിട്ടും പോലീസില്‍ പരാതിപ്പെട്ടില്ല. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന മണികണ്ഠന്‍ വിവാഹമോചിതനായിരുന്നു.

Read Also: മലപ്പുറത്ത് യുവതിയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു; ആത്മഹത്യയോ കൊലപാതകമോ?

മണികണ്ഠനെ കാണാതായി ദിവസങ്ങള്‍ക്ക് ശേഷം സഹോദരനായ കൃഷ്ണന്‍കുട്ടിയുടെ വിവാഹം നടന്നു. ഇവിടെയും ആരും മണികണ്ട്‌നെപ്പറ്റി പറഞ്ഞില്ല. ഇതോടെ നാട്ടുകാരില്‍ ചിലര്‍ പോലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് രഹസ്യാന്വേഷണ പൊലീസ് അന്വേഷണം ആരംഭിച്ചു. മണികണ്ഠന്റെ തിരധാനത്തില്‍ ദുരൂഹത വ്യക്തമായതോടെ പഞ്ചായത്ത് പ്രസിഡന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചതോടെ പോലീ്‌സ് പിന്നീട് മണികണ്ടന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. ദിവസങ്ങളോളം കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ സമ്മതിച്ചു. കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ഇളയ സഹോദരന്‍ കൃഷ്ണന്‍കുട്ടിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് വിവരം.

പോലീസ് അന്വേച്ചിക്കുന്നതറിഞ്ഞതോടെ കൃഷ്ണന്‍കുട്ടി ഒളിവില്‍ പോയി. മറ്റ് രണ്ട് സഹോദരന്മാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മണികണ്ഠന്റെ അച്ഛനെയും പോലീസ് ചോദ്യം ചെയ്യും. തല്ലിക്കൊന്ന ശേഷം മൃതദേഹം വീടിന് പിറകിലെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പോലീസ് മൃതദേഹം കണ്ടെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read Also: വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ചു തെറിപ്പിച്ചു; എസ്‌ഐ ഐസിയുവില്‍...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+