മലപ്പുറത്ത് യുവതിയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു; ആത്മഹത്യയോ കൊലപാതകമോ?
മലപ്പുറം: മലപ്പുറത്ത് വെട്ടത്തൂരില്‍ യുവതിയെയും രണ്ട് മക്കലെയും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്തി. തെക്കന്‍മല ലിജോയിയുടെ ഭാര്യ ജിഷമോള്‍(35), മക്കളായ അന്നമേള്‍(11), ആല്‍ബര്‍ട്ട്(ഒന്ന്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിജോയാണ് മരണവിവരം പുറത്തറിയിക്കുന്നത്.
ജിഷയും അന്നയും മരിച്ചത് ഗുരുതരമായി പൊള്ളലേറ്റതുകൊണ്ടാണ്. എന്നാല്‍ ഒരുവയസുള്ള ആല്‍ബര്‍ട്ടിന് പൊള്ളലേറ്റിട്ടില്ല. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വണ്ടൂരിനടുത്ത് മേലാറ്റൂര്‍ സ്‌കൂളിലെ അധ്യാപികയാണ് ജിഷ.

തിങ്കളാഴ്ച രാവിലെയാണ് ജിഷയും മക്കളും മരിച്ച വിവരം പുറത്തറിയുന്നത്. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവ് ലിജോയി തൊട്ടപ്പുറത്തെ മുറിയില്‍ കിടപ്പുണ്ടായിരുന്നു. ലിജോ-ജിഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടി ലിജോയിക്കൊപ്പം ഉണ്ടായിരുന്നു.
Read Also: ദൃശ്യവിസ്മയമൊരുക്കി ഓണാഘോഷം; ഉത്സവാന്തരീക്ഷത്തില്‍ തലസ്ഥാനം- ചിത്രങ്ങള്‍
രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെങ്കില്‍ തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ലിജോയ് അറിയാതിരിക്കുമോ എന്നാണ് ചോദ്യമുയരുന്നത്.
വീടിനുള്ളിലെ കുളിമുറിയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച ലൈറ്ററും തുണിയും മറ്റുമെല്ലാം കുളിമുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ലിജോയിയെയും അയല്‍വാസികളെയും ചോദ്യം ചെയ്തു വരികയാണ്. ലിജോയി തന്നെയാണ് വിവരം അയല്‍വാസികളെ അറിയിച്ചത്. സംഭവത്തില്‍ നാട്ടുകാരും ദുരൂഹത ആരോപിക്കുന്നുണ്ട്.
Read Also: ലോക്കര്‍ കാലിയാക്കി, കെ ബാബുവിന് ഒളിപ്പിക്കാന്‍ രഹസ്യങ്ങളേറെ; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും...
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications