Get Updates
Get notified of breaking news, exclusive insights, and must-see stories!

3 പേർ മത്സരിച്ച 5 മണ്ഡലങ്ങളിലെ സാധ്യതകൾ; ഈ ട്രെൻഡ് ഗുണകരമെന്ന് വിലയിരുത്തൽ

കൊല്ലം ജില്ലയിലെ ചവറ, ആലപ്പുഴയിലെ കായംകുളം, തൃശൂരിലെ നാട്ടിക, കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത്, വയനാട്ടിലെ മാനന്തവാടി... കേരളത്തിലെ ഈ അഞ്ച് മണ്ഡലങ്ങളില്‍ കേവലം മൂന്ന് സ്ഥാനാർഥികള്‍ മാത്രമേ മത്സരരംഗത്ത് ഉണ്ടായിരുന്നുള്ളൂ. അതായത് ഇവിടങ്ങളിൽ ജനവിധി തേടിയത് പ്രമുഖ മുന്നണികള്‍ മാത്രം. വിമതരില്ല, സ്വതന്ത്രരില്ല, ചെറുകക്ഷികളൊന്നും എത്തിനോക്കിയത് പോലുമില്ല. സ്ഥാനാർഥികളുടെ എണ്ണത്തിലുണ്ടായ ഈ കുറവ് എങ്ങനെയാകും ഇവിടുത്തെ ഫലത്തെ സ്വാധീനിക്കുകയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം.

കുതിച്ച് കുന്നമംഗലവും കിതച്ച് റാന്നിയും- പ്രതീക്ഷിച്ചത് 85, നഗരവോട്ടുകൾ കുറഞ്ഞത് തിരിച്ചടിയായി
പോളിങ് ശതമാനത്തില്‍ ഈ മണ്ഡലങ്ങളില്‍ ഉണ്ടായിരിക്കുന്ന ഏറ്റക്കുറച്ചിലുകളും സ്ഥാനാർഥികളുടെ എണ്ണവുമെല്ലാം എങ്ങനെയാകും തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുക എന്നറിയാനുള്ള കൗതുകവുമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇവിടെയുയര്‍ന്ന രാഷ്‌ട്രീയ കോലാഹലങ്ങള്‍ വോട്ടർമാരിൽ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നതും ഈ ത്രിസഖ്യ കക്ഷി മത്സരത്തിന്റെ സാധ്യതകളും അറിയാൻ മേയ് നാല് വ​രെ കാത്തിരിക്കേണ്ടിയും വരും.

keralavoting

കേരളം ദ്വിസഖ്യ മത്സരത്തില്‍ നിന്ന് ത്രിസഖ്യ കക്ഷി മത്സരത്തിലേക്ക് പോകുന്നതും ഇത്തരത്തില്‍ സ്ഥാനാർഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതും ജനാധിപത്യത്തിന് ഗുണകരമാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആകെ വോട്ടുകള്‍ വിഭജിച്ച് പോകുന്നത് ഭൂരിപക്ഷം കുറയുന്നതിന് കാരണമാകും. കാലങ്ങളായി വോട്ട് ചെയ്‌ത് പോരുന്ന മുന്നണിയില്‍ നിന്ന് മാറി കുത്തുന്നതിനുള്ള തീരുമാനം വോട്ടർമാരിലുണ്ടാക്കാനും ഈ ട്രെൻഡ് ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

സിറ്റിങ് എംഎൽഎയും മുൻ മന്ത്രിയും ഏറ്റുമുട്ടിയ ചവറ ഈ അഞ്ച് മണ്ഡലങ്ങളില്‍ പ്രമുഖമാണ്. ഇടത് വലത് മുന്നണികളിലെ സാരഥികള്‍ രാഷ്‌ട്രീയ പൈതൃകവും വികസനവും എടുത്തുകാട്ടി നേരിട്ടുള്ള ഏറ്റുമുട്ടൽ ആയിരുന്നു തുടക്കത്തിൽ. തങ്ങളുടെ വോട്ടുകള്‍ ഏതെങ്കിലും ഭാഗത്തേക്ക് ചോര്‍ന്ന് പോകാതിരിക്കാൻ ആന്ധ്രയിൽ നിന്നുള്ള കേന്ദ്ര നിരീക്ഷകൻ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചതോടെ എൻഡിഎയും ശക്തമായ സാന്നിധ്യമായി.

ജി. സുധാകരൻ കോൺഗ്രസിലെ കരിമ്പിൻ ചണ്ടി- ചുമന്ന് മടുത്ത് വേണുഗോപാൽ കടലിൽ ചാടി ചാകുമെന്ന് സജി ചെറിയാൻ
നിലവിലെ എംഎല്‍എയും ഇടത് സ്വതന്ത്രനുമായ ഡോ. സുജിത് വിജയന്‍ പിള്ള ഇടതുമുന്നണിക്ക് വേണ്ടിയും മുൻ മന്ത്രി ഷിബു ബേബി ജോൺ യുഡിഎഫിന് വേണ്ടിയും പുതുമുഖമായ കെ.ആര്‍. രാജേഷ് എന്‍ഡിഎക്ക് വേണ്ടിയും കളത്തിലിറങ്ങി. ചവറയില്‍ 76.20 ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം. ഇക്കുറി ഇത് 74.64 ആയി ചുരുങ്ങി. ഈ അന്തരം ആർക്ക് ഗുണകരമാകുമെന്നതും കാത്തിരുന്ന് കാണണം.

കഴിഞ്ഞ തവണ കേവലം 1065 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുജിത് ജയിച്ചത്. ഇക്കുറി ഇത് അയ്യായിരം കടക്കുമെന്നാണ് ഇടതു കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. പതിനായിരത്തിന് മേല്‍ ഭൂരിപക്ഷം ഷിബുവിന് ലഭിക്കുമെന്നും ചവറക്കാര്‍ക്ക് ഒരു മന്ത്രിയെ ലഭിക്കുമെന്നുമാണ് യുഡിഎഫ് ക്യാമ്പിൽ നിന്നുള്ള പ്രതികരണം. മണ്ഡലത്തില്‍ ഇടതുമുന്നണിയും എന്‍ഡിഎയും തമ്മില്‍ ഡീൽ നടന്നെന്ന് അവർ ആരോപിക്കുന്നുമുണ്ട്.

കായംകുളത്ത് നിലവിലെ എംഎല്‍എ യു. പ്രതിഭയും മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ അവരുടെ രാഷ്‌ട്രീയ പ്രതിയോഗി ആയിരുന്ന കോണ്‍ഗ്രസ് നേതാവ് എം. ലിജുവും തമ്മിലാണ് ഏറ്റുമുട്ടിയത്. ഭാരത് ധര്‍മ്മ ജനസേന(ബിഡിജെഎസ്)യില്‍ നിന്നുള്ള തമ്പി മേട്ടുതറ എന്‍ഡിഎക്ക് വേണ്ടിയും രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം ലീഗ് നേതാവ് പ്രതിഭക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.

എല്ലാ തവണയും തോൽവി മാത്രമാണ് തനിക്കെന്ന എം. ലിജുവിന്റെ കരഞ്ഞുപറച്ചിൽ വോട്ടർമാർ സ്വീകരിക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുമുണ്ട്. കഴിഞ്ഞ തവണ കായംകുളത്ത് 73.36 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇത് 72.71 കുറഞ്ഞു. ഏതാണ്ട് ഒന്നരശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്.

പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയിൽ നിലവിലെ എംഎല്‍എ സി.സി. മുകുന്ദന്‍ സിപിഐ വിട്ട് എന്‍ഡിഎയില്‍ നിന്ന് ജനവിധി തേടിയതാണ് ശ്രദ്ധേയമായത്. യുഡിഎഫില്‍ നിന്ന് അഡ്വ.സുനില്‍കുമാറാണ് ജനവിധി തേടിയത്. നാട്ടികയില്‍ കഴിഞ്ഞ തവണ 71.33ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇത് 74 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. രണ്ടര ശതമാനത്തില്‍ കൂടുതലുള്ള ഈ വർധന പുത്തന്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്ക് സാക്ഷിയായ നാട്ടികയിലെ വിധി എങ്ങനെ നിർണയിക്കുമെന്നതും കാത്തിരുന്ന് കാണണം.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ മന്ത്രി ഇന്ത്യന്‍ നാഷണല്‍ ലീഗിന്‍റെ(ഐഎന്‍എല്‍) അഹമ്മദ് ദേവര്‍കോവിലും ലീഗിന്റെ അഡ്വ. ഫൈസല്‍ ബാബുവുമാണ് ഏറ്റുമുട്ടിയത്. ബിജെപിയുടെ ടി. റനീഷാണ് ഇവിടെ എന്‍ഡിഎക്ക് വേണ്ടി കളത്തിലിറങ്ങിയത്. കോഴിക്കോട് സൗത്തില്‍ കഴിഞ്ഞ തവണ 74.25 ശതമാനമായിരുന്നു പോളിങ്. ഇക്കുറി ഇത് 78.17 ആയി കുതിച്ചുയര്‍ന്നിട്ടുണ്ട്. നാല് ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്.

പട്ടികവര്‍ഗ മണ്ഡലമായ മാനന്തവാടിയിൽ ഇടതുമുന്നണിക്ക് വേണ്ടി മന്ത്രി കൂടിയായ ഒ.ആര്‍ കേളുവും യുഡിഎഫിന് വേണ്ടി ഉഷ വിജയനുമാണ് ജനവിധി തേടിയത്. ബിജെപിയുടെ പി. ശ്യാംരാജും കളത്തിലിറങ്ങി. കഴിഞ്ഞ തവണ മാനന്തവാടിയിലെ പോളിങ് 76.42 ശതമാനമായിരുന്നു. ഇക്കുറി ഇത് 74.78 ശതമാനമായി ചുരുങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+